തിരുമല എക്‌സ്പ്രസ് ട്രെയിനില്‍ വന്‍ തീപിടിത്തം

0

വിശാഖപട്ടണം: തിരുമല എക്‌സ്പ്രസ് ട്രെയിനില്‍ വന്‍ അഗ്നിബാധ. വിശാഖപട്ടണം റെയില്‍വേ സ്റ്റേഷനില്‍ വെച്ച് രാവിലെയായിരുന്നു തീപിടിത്തമുണ്ടായത്. നാലാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്റെ മൂന്നു ബോഗികളിലാണ് തീപിടിത്തമുണ്ടായത്.

അപകടമുണ്ടായ ബോഗികളില്‍ ആ സമയത്ത് യാത്രക്കാരൊന്നും ഉണ്ടായിരുന്നില്ല, അതിനാല്‍ ആളപായം ഉണ്ടായില്ല. എസി കംപാര്‍ട്ട്‌മെന്റുകളായ എം1, ബി7, ബി6 കോച്ചുകളാണ് തീപിടിത്തത്തില്‍ നാശമുണ്ടായത്.

റെയില്‍വേ, അഗ്നിശമന സേനകള്‍ ഉടന്‍ സ്ഥലത്തെത്തി തീയണച്ചു. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി റെയില്‍വേ അധികൃതര്‍ സൂചിപ്പിച്ചു. തിരുമല എക്‌സപ്രസ് തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം തിരുമലയിലേക്ക് പുറപ്പെടാനിരിക്കെയാണ് തീപിടിത്തമുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here