Crime

ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയ ആശുപത്രി ജീവനക്കാരന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ഓപ്പറേഷന്‍ തിയേറ്ററില്‍ ശസ്ത്രക്രിയ ചെയ്യുന്നതിനിടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ആശുപത്രി ജീവനക്കാരന് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ അരുണിനെതിരെയാണ് നടപടി. കഴിഞ്ഞ ആഴ്ചയായിരുന്നു അരുണ്‍ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയത്.

ഇത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം. ഇതിനുമുമ്പും അരുണിനെതിരെ സമാന പരാതി ഉയര്‍ന്നിട്ടുണ്ട്. ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരനാണ് അരുണ്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button