News

ഗുരുവായൂർ ഏകാദശി ; ഡിസംബർ ഒന്നിന് പ്രാദേശിക അവധി

തൃശൂര്‍: ഗുരുവായൂർ ഏകാദശി മഹോത്സവം ആഘോഷിക്കുന്ന ഡിസംബർ ഒന്നിന് ചാവക്കാട് താലൂക്ക് പരിധിയിൽ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികൾക്കും (ജീവനക്കാർ ഉൾപ്പെടെ) ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല.

ഗുരുവായൂർ ഏകാദശി എന്നത് വൃശ്ചികമാസത്തിലെ വെളുത്ത പക്ഷത്തിലെ ഏകാദശി നാളിൽ ആചരിക്കുന്ന, ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ഉത്സവമാണ്. ഗുരുവായൂരിലെ പ്രതിഷ്ഠാദിനവും ഭഗവാൻ ശ്രീകൃഷ്ണൻ അർജുനന് ഗീതോപദേശം നൽകിയ ദിവസവുമായാണ് ഈ ദിവസം കണക്കാക്കുന്നത്. ഈ ദിവസത്തിൽ ഭക്തർ വ്രതമെടുക്കുകയും ക്ഷേത്രദർശനം നടത്തുകയും ചെയ്യാറുണ്ട്.

ഗുരുവായൂർ ഏകാദശിയുടെ ഭാഗമായുള്ള ചെമ്പൈ സംഗീതോത്സവം തുടരുകയാണ്. മേൽപുത്തൂർ ഓഡിറ്റോറിയത്തിലെ ചെമ്പൈ സംഗീത മണ്ഡപത്തിൽ 16ന് സന്ധ്യയ്ക്ക് 6.30ന് കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിയാണ് ഉദ്ഘാടനം ചെയ്തത്. 17ന് രാവിലെ 6 മുതൽ ആരംഭിച്ച സംഗീതോത്സവും ഡിസംബർ 1ന് ഏകാദശി ദിവസം രാത്രി 10.30 വരെ 15 ദിവസം തുടരും. ദിവസവും കാലത്ത് 6 മുതൽ അർധരാത്രി വരെയുള്ള സംഗീതാർച്ചനയിൽ 3000 കലാകാരന്മാർ പങ്കെടുക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button