Kerala

നിപ ബാധിച്ചുമരിച്ച 14കാരന്‍ കാട്ടമ്പഴങ്ങ കഴിച്ചതായി സ്ഥിരീകരണം; രോഗബാധയുടെ ഉറവിടം കണ്ടെത്താന്‍ നടപടികളുമായി ആരോഗ്യവകുപ്പ്

മലപ്പുറത്തെ നിപ്പ രോഗബാധയില്‍ ഉറവിടം കണ്ടെത്താനുള്ള നടപടികളുമായി ആരോഗ്യവകുപ്പ്.14കാരനും സുഹൃത്തുക്കളും കാട്ട് അമ്പഴങ്ങ കഴിച്ചതായി സ്ഥിരീകരണം.വിശദമായ പരിശോധന നടക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 350 പേരാണ് നിലവില്‍ കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളത്. രോഗലക്ഷണുള്ളവരില്‍ നാലുപേര്‍ തിരുവനന്തപുരം സ്വദേശികളും രണ്ട് പേര്‍ പാലക്കാട് സ്വദേശികളുമാണ്. ഇന്ന് പുറത്ത് വാരാന്‍ ഉള്ളത് 13 പേരുടെ പരിശോധന ഫലമാണ്. നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഉടനീളം ഊര്‍ജിതമായി തുടരുകയാണ്. കേന്ദ്രസംഘം ഇന്നലെ രാത്രിയോടെ കോഴിക്കോട് എത്തി.പൂനെ വയറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മൊബൈല്‍ ലാബ് ഇന്ന് വൈകിട്ട് കോഴിക്കോട് എത്തും.

ഇത് കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ സഹായകമാകും.ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകനയോഗം ചേര്‍ന്നു. 350 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 101 പേര്‍ ഹൈ റിസ്‌ക്ക് കാറ്റഗറിയിലാണ് . ഇതില്‍ രോഗ ലക്ഷണമുള്ള 6 പേരുടെതടക്കം 13 പേരുടെ പരിശോധന ഫലമാണ് ഇന്ന് ലഭിക്കുക. മരിച്ച കുട്ടിയുടെ ബന്ധുക്കളുടെ സാമ്പിളുകളും പരിശോധിക്കും. 14 കാരന്റെ പുതിയ റൂട്ട് പുറത്തുവിട്ടു. ഈ കോണ്‍ടാക്ടുകള്‍ ശേഖരിച്ച് വരികയാണ്. കുട്ടിയും സുഹൃത്തുക്കളും കാട്ടാമ്പഴങ്ങ പറിച്ച് കഴിച്ചതായി ആരോഗ്യമന്ത്രി സ്ഥിരീകരിച്ചു. ഇതില്‍ നിന്നാണോ നിപ്പ സ്ഥിരീകരിച്ചതെന്നകാര്യം പരിശോധിച്ച് വരികയാണ്.മേഖലയില്‍ മൃഗസംരക്ഷണ വകുപ്പ് പരിശോധന തുടരുകയാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button