സല്‍മാന്‍ഖാന്റെ വീടിനുനേരെ വെടിവെപ്പ്

0

ബോളിവുഡ് നടന്‍ സല്‍മാന്‍ഖാന്റ വീടിനുനേരെ ആക്രമണം. ഞായറാഴ്ച്ച പുലർച്ചെ അഞ്ചുമണിയോടെ രണ്ടുപേര്‍ ബൈക്കുകളിലെത്തി വീടിനുനേരെ വെടിയുതിര്‍ത്തു. ഹെൽമറ്റ് ധരിച്ച രണ്ട് അജ്ഞാതർ ഒരു മോട്ടോർ സൈക്കിളിൽ അതിവേഗം വന്ന് ഗാലക്‌സി അപ്പാർട്ട്‌മെൻ്റിൻ്റെ ദിശയിലേക്ക് നാല് തവണയെങ്കിലും വെടിവെച്ചുവെന്നാണ് നാട്ടുകാർ പറയുന്നത്.

ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ നടൻ സൽമാൻ ഖാൻ്റെ ബാന്ദ്രയിലെ വീടിന് പുറത്ത് രണ്ട് അജ്ഞാതർ വെടിയുതിർക്കുകയായിരുന്നുവെന്ന് മുംബൈ പോലീസ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. മൂന്ന് റൗണ്ട് വെടിവയ്പ്പ് നടന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണത്തിനായി മുംബൈ പോലീസിൻ്റെ ക്രൈംബ്രാഞ്ച് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീടിന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

വെടിവെച്ചവരെ കണ്ടെത്താനും പരിശോധിക്കാനും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് സ്കാൻ ചെയ്യുകയാണ്, കൂടുതൽ വിശദാംശങ്ങൾക്കായി കാത്തിരിക്കുകയാണ്.ഖാൻ്റെ വസതിക്ക് പുറത്ത് നിന്ന് പോലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി അന്വേഷണം നടത്തുന്ന ദൃശ്യങ്ങൾ എഎൻഐ പുറത്തുവിട്ടു.

പഞ്ചാബ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലോറൻസ് ബിഷ്‌ണോയി സംഘത്തെ പോലെയുള്ള ചില മാഫിയ ഗ്രൂപ്പുകളിൽ നിന്ന് സൽമാൻ ഖാന് ഭീഷണിയുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി അദ്ദേഹത്തിനും പിതാവ് സലിം ഖാനും കുടുംബത്തിനും നേരെ വിവിധ തരത്തിലുള്ള ഭീഷണികള്‍ ബിഷ്ണോയ് സംഘം മുഴക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here