തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ ഗ്രൂപ്പ് ഇൻഷുറൻസ് പ്രാബല്യത്തിൽ; ധാരണ പത്രം കൈമാറി

തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു. ഇത് സംബന്ധിച്ച ധാരണ പത്രം തിരുവിതാംകൂർ ദേവസ്വം ബോർഡും നാഷണൽ ഇൻഷുറൻസ് കമ്പനിയും തമ്മിൽ കൈമാറി. തിരുവിതാംകൂർ ദേവസ്വം ബോർഡിനു വേണ്ടി ദേവസ്വം കമ്മീഷണർ സി. വി പ്രകാശ്, നാഷണൽ ഇൻഷുറൻസ് കമ്പനിക്ക് വേണ്ടി മാനേജർ എൻ. വിനോദ് എന്നിവർ ധാരണ പത്രത്തിൽ ഒപ്പിട്ടു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടന്ന നടന്നടങ്ങിൽ പ്രസിഡൻറ് പി എസ് പ്രശാന്ത്, അംഗം അഡ്വ. എ. അജികുമാർ എന്നിവർ സന്നിഹിതരായിരുന്നു.
ആദ്യമായാണ് ജീവനക്കാർക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നത്. ബോർഡ് അധികാരമേറ്റ ഉടൻ തന്നെ ജീവനക്കാർക്കായി ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. മാസം 500 രൂപയാണ് ജീവനക്കാർക്കുള്ള പ്രീമിയം.
ബാക്കി തുക ദേവസ്വം ബോർഡ് ന ൽകും. ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും ഇൻഷുറൻസ് പദ്ധതിയുടെ പരിരക്ഷ ലഭിക്കും. നിലവിൽ 60 ശതമാനം ജീവനക്കാർ ഈ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. താല്പര്യമുള്ള ജീവനക്കാർക്ക് പദ്ധതിയിൽ അംഗമാകാൻ 15 ദിവസം കൂടി സമയം അനുവദിക്കും. അടുത്തവർഷം മുതൽ എല്ലാ ജീവനക്കാരെയും ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചിട്ടുണ്ട്.