KeralaNews

മുഖ്യന്റെ കാലിത്തൊഴുത്തിന് 44 ലക്ഷം, ജീവനൊടുക്കിയ കര്‍ഷകര്‍ക്കുള്ള സഹായവും 44 ലക്ഷം രൂപ

തിരുവനന്തപുരം: പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിനു ശേഷം സംസ്ഥാനത്ത് 42 കര്‍ഷക ആത്മഹത്യകള്‍ സംഭവിച്ചുവെന്ന് കൃഷി മന്ത്രി പി. പ്രസാദ്.പിണറായി കാലം , 42 കർഷക ആത്മഹത്യകൾ

കര്‍ഷക ആത്മഹത്യകള്‍ സംബന്ധിച്ച ടി. സിദ്ദിഖിന്റെ നിയമസഭ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് കര്‍ഷക ആത്മഹത്യകളുടെ എണ്ണം പുറത്ത് വന്നത്.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 25 കര്‍ഷകരും രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഇതുവരെ 17 കര്‍ഷകരും ആത്മഹത്യ ചെയ്‌തെന്ന് മന്ത്രി അറിയിച്ചു.

കര്‍ഷക ആത്മഹത്യയായി സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ ജില്ലാകളക്ടറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കര്‍ഷകന്റെ ആശ്രിതര്‍ക്ക് ധനസഹായവും കട ഭീഷണിയുള്ള വിഷയങ്ങളില്‍ ഉദാരമായ നിലപാട് സ്വീകരിക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശങ്ങളും നല്‍കാറുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് 44 ലക്ഷം രൂപ സാമ്പത്തിക സഹായമായി റവന്യു വകുപ്പില്‍ നിന്ന് അനുവദിച്ചു നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ക്ലിഫ് ഹൗസിലെ കാലിതൊഴുത്ത് നിര്‍മ്മിക്കാന്‍ നല്‍കിയത് 44 ലക്ഷമാണ്. അതേ തുക തന്നെയാണ് ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കുടുംബങ്ങള്‍ക്ക് നല്‍കിയതും. കര്‍ഷകരോടുള്ള സര്‍ക്കാരിന്റെ നിലപാട് ഇതില്‍ നിന്ന് വ്യക്തം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button