ഗൂഗിൾ ചാറ്റ്‌ബോട്ട് ബാർഡ് ഇനി ചിത്രങ്ങളും നിർമിക്കും

0

ഗൂഗിളിന്റെ എഐ ചാറ്റ്‌ബോട്ടായ ബാർഡിൽ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചുകൊണ്ടുള്ള പുതിയ അപ്ഗ്രേഡ് എത്തി. നിർദേശങ്ങൾ നൽകി ചിത്രങ്ങൾ നിർമിക്കാനുള്ള കഴിവ് ഇതോടെ ബാർഡിന് ലഭിക്കും. ഒപ്പം ബാർഡിന്റെ തന്നെ വിവിധ ഭാഷകളിലുള്ള മറുപടികളുടെ വസ്തുത പരിശോധിക്കാനും കഴിയും.

പുതിയ അപ്‌ഗ്രേഡിൽ ലഭിച്ച പ്രധാനപ്പെട്ട സൗകര്യമാണ് ഇമേജ് ജനറേഷൻ. ആവശ്യമായ വിവരങ്ങൾ വിശദമാക്കിയുള്ള നിർദേശങ്ങളിൽ നിന്ന് ബാർഡിന് ചിത്രങ്ങൾ നിർമിച്ചെടുക്കാനാവും. ഈ സംവിധാനം ഇതിനകം മറ്റ് വിവിധ എഐ മോഡലുകളിൽ നമ്മൾ കണ്ടതാണ്. ഗൂഗിളിന്റെ പരിഷ്‌കരിച്ച ഇമേജൻ 2 എഐ മോഡലാണ് ഉന്നത ഗുണമേന്മയിലുള്ളതും ഫോട്ടോറിയലിസ്റ്റിക് ചിത്രങ്ങളും ആവശ്യാനുസരണം നിർമിക്കാനായി ബാർഡിൽ ഉപയോഗിക്കുക.

ചിത്രനിർമിതിയിൽ ഗുണമേന്മയും വേഗവും ഒരുപോലെ നൽകാൻ ഇമേജൻ 2 മോഡലിന് സാധിക്കുമെന്ന് ഗൂഗിൾ പറയുന്നു. സിന്ത്‌ഐഡി സാങ്കേതിക വിദ്യയിലൂടെ ഡിജിറ്റൽ വാട്ടർമാർക്ക് ചെയ്ത ചിത്രങ്ങൾ ആയിരിക്കും ഇവ. അതുകൊണ്ടുതന്നെ മനുഷ്യ നിർമിത ചിത്രങ്ങളെയും എഐ ചിത്രങ്ങളേയും വേർതിരിച്ചറിയാൻ സാധിക്കും.

ദോഷകരമായ ഉള്ളടക്കങ്ങൾ പരിമിതപ്പെടുത്തുന്നതിനുള്ള സാങ്കേതിക സംവിധാനങ്ങളും ഇതിലുണ്ട്. അക്രമാസക്തമായതും, അശ്ലീലവുമായ ഉള്ളടക്കങ്ങൾ അവഗണിക്കാനുള്ള പരിശീലനവും നൽകിയിട്ടുണ്ട്. യഥാർത്ഥ വ്യക്തികളെ പോലുള്ള ചിത്രങ്ങൾ നിർമിക്കാനുമാവില്ല.

LEAVE A REPLY

Please enter your comment!
Please enter your name here