സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന ; പവന് 760 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. ഇന്ന് പവന് 760 രൂപയാണ് കൂടിയിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസമായി സ്വര്‍ണ വിലയില്‍ വലിയ ചാഞ്ചാട്ടങ്ങളാണ് ഉണ്ടാകുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് കൂടിയിരിക്കുന്നത് 95 രൂപയാണ്.
ഇതോടെ സംസ്ഥാനത്ത് ഒരു പവന് സ്വര്‍ണത്തിന്റെ വില 14,195 രൂപയായി. പവന് ഇന്ന് നല്‍കേണ്ടത് 1,13,560 രൂപയാണ്. ഇന്നലെ രാവിലെ കേരളത്തില്‍ ഒരു പവന് സ്വര്‍ണത്തിന് 2320 രൂപയോളം ഉയര്‍ന്നിരുന്നു. എന്നിരിക്കിലും ഇന്നലെ ഉച്ചയോടെ വീണ്ടും വിലയിടിഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 1,12,800 രൂപയിലെത്തിയിരുന്നു. ഇതിന് ശേഷമാണ് ഇന്ന് രാവിലെ വീണ്ടും സ്വര്‍ണവില തിരിച്ച് കയറിയിരിക്കുന്നത്.
ഇറാന് സംഘര്‍ഷം, പണപ്പെരുപ്പം, സുരക്ഷിത നിക്ഷേപത്തെക്കുറിച്ചുള്ള മാറിയ കാഴ്ചപ്പാടുകള്‍ തുടങ്ങിയവ കേരളത്തിലെ സ്വര്ണവിലയേയും സ്വാധീനിക്കുന്നുണ്ട്. രാജ്യാന്തരതലത്തിലും സ്വര്‍ണവില ഉയരുകയാണ്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും കൂടണമെന്നില്ല.




