Crime

കഞ്ചാവ് കേസ്; പ്രതിഭ എംഎല്‍എയുടെ മകനെ അടക്കം ഏഴ് പ്രതികളെ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ചു

ആലപ്പുഴ കഞ്ചാവ് കേസില്‍ യു പ്രതിഭ എംഎല്‍എയുടെ മകന്‍ കനിവിനെ ഒഴിവാക്കി എക്‌സൈസ് വകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ ഒന്‍പതാം പ്രതിയായിരുന്നു കനിവ്. എക്‌സൈസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കനിവ് ഉള്‍ുപ്പടെ ഏഴുപേരെ ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ കേസില്‍ രണ്ട് പ്രതികള്‍ മാത്രമാണ് ഉള്ളത്.

എക്‌സൈസ് വകുപ്പ് അമ്പലപ്പുഴ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. യു പ്രതിഭ എംഎല്‍എയുടെ മകന്‍ കനിവിനെ ഉള്‍പ്പടെ ഒന്‍പത് പേരെ പ്രതിചേര്‍ത്ത് എഫ്‌ഐആര്‍ ഇട്ടിരുന്നു. എന്നാല്‍ ഇവരെ തെളിവുകളുടെ അഭാത്തിലാണ് ഒഴിവാക്കിയതെന്ന് എക്‌സൈസ് വകുപ്പ് നേരത്തെ ഇടക്കാല റിപ്പോര്‍ട്ടിലൂടെ കോടതിയെ അറിയിച്ചിരുന്നു.

ഡിസംബര്‍ 28-നാണ് ആലപ്പുഴയിലെ തകഴിയില്‍ നിന്ന് യു പ്രതിഭ എംഎല്‍എയുടെ മകന്‍ കനിവ് ഉള്‍പ്പെടെ ഒന്‍പത് പേരെ കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ കുട്ടനാട് എക്‌സൈസ് സംഘം പിടികൂടിയത്. കേസില്‍ കനിവ് ഒന്‍പതാം പ്രതിയായിരുന്നു. കഞ്ചാവ് കൈവശം വയ്ക്കുകയും പൊതു സ്ഥലത്ത് ഉപയോഗിക്കുകയും ചെയ്ത കേസുകളാണ് ഇവര്‍ക്കെതിരെ ചുമത്തപ്പെട്ടത്. ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ മാത്രമായിരുന്നുവെന്നതിനാല്‍ പ്രതികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button