Kerala
സിനിമ സമരത്തിൽ നിന്ന് പിന്മാറി ഫിലിം ചേംബർ: തീരുമാനം മന്ത്രി സജി ചെറിയാനുമായി നടത്തിയ ചർച്ചയിൽ

സിനിമ സമരത്തിൽ നിന്ന് പിന്മാറി ഫിലിം ചേംബർ അറിയിച്ചു. മന്ത്രി സജി ചെറിയാനുമായി നടത്തിയ ചർച്ചയിലാണ് സമരത്തിൽ നിന്ന് പിന്മാറാൻ ഫിലിലം ചേമ്പർ തീരുമാനിച്ചത്. വിവിധ വകുപ്പുകളുമായി കൂടിയാലോചനയ്ക്ക് സമയം വേണമെന്ന് ചർച്ചയിൽ മന്ത്രി പറഞ്ഞു. കുറച്ചുനാൾ കൂടി കാത്തിരിക്കാമെന്ന് സിനിമ സംഘടനകളും അഭിപ്രായപ്പെട്ടു. മന്ത്രിയുമായുള്ള ചർച്ച വൈകുന്നതിനാൽ സൂചന പണിമുടക്ക് നടത്താനായിരുന്നു സിനിമ സംഘടനകളുടെ തീരുമാനം.
വിനോദ നികുതി ഒഴിവാക്കുക, വൈദ്യുതി ചാർജ് കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സിനിമ സമരം നടത്താൻ ഫിലിം ചേംബർ തീരുമാനിച്ചത്. ജൂലൈ 15നാണ് ഫിലിം ചേംബർ സൂചന പണിമുടക്ക് നടത്താനിരുന്നത്.