CinemaKerala

‌ആരാധകർ തള്ളിക്കയറാൻ ശ്രമം : വിജയ് സഞ്ചരിച്ച കാറിന്റെ ചില്ല് തകർന്നു

‌തിരുവനന്തപുരം : നടൻ വിജയ് തിരുവനന്തപുരത്ത് എത്തിയതിനെ തുടർന്നുണ്ടായ തിരക്കിൽ പെട്ട് വിജയ് സഞ്ചരിച്ച കാറിന്റെ ചില്ല് തകർന്നു. വിമാനത്താവളത്തിന് പുറത്ത് ആരാധകരുടെ തള്ളിക്കയറ്റത്തിലാണ് വിജയ് സഞ്ചരിച്ച കാറിന്റെ ചില്ല് തകർന്നത്. വാഹന വ്യൂഹം പുറത്തേക്കിറങ്ങിയപ്പോൾ ആരാധകർ ആവേശത്തോടെ ചാടി വീഴുകയായിരുന്നു.

പുതിയ സിനിമയുടെ ചിത്രീകരണത്തിനായാണ് തമിഴ് നടൻ വിജയ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയത്. ആരാധകർ കാത്തിരിക്കുന്ന ‘ഗോട്ടി’ന്റെ (ദി ഗ്രേറ്റസ്റ്റ് ഓഫ് ആൾ ടൈം) ക്ലൈമാക്സ് ചിത്രീകരണത്തിനായാണ് വിജയ് തലസ്ഥാനത്തെത്തിയത്.

വിജയ് സഞ്ചരിച്ച കാറിന്റെ അവസ്ഥ

സൂപ്പർസ്റ്റാർ രജനീകാന്ത് ഉൾപ്പെടെയുള്ളവർ മറ്റു സിനിമകളുടെ ഷൂട്ടിങിനായി തിരുവനന്തപുരത്തെത്തുമെന്നും റിപ്പോർട്ടുകളുണ്ട്‌. മോഹൻലാലും പൃഥ്വിരാജും ഒരുമിക്കുന്ന സിനിമയുടെ ചിത്രീകരണവും തലസ്ഥാനത്തുണ്ടാകും.വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ‘ഗോട്ടി’ൽ വിജയ് ഇരട്ടവേഷത്തിലാണ് എത്തുന്നതെന്ന സൂചന നേരത്തേ പുറത്തുവന്നിരുന്നു.

‘ഗോട്ട്’ ഒരു ടൈംട്രാവൽ ചിത്രമാണെന്നും സൂചനകളുണ്ട്. ചിത്രത്തിന്റെ ക്ലൈമാക്സ് ശ്രീലങ്കയിൽ ചിത്രീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. അവസാന നിമിഷമാണ് തിരുവനന്തപുരത്തേക്കു മാറ്റിയത്. ഗ്രീൻഫീൽഡ് സ്റ്റേഡിയം, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളാകും ലൊക്കേഷൻ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button