പതഞ്ജലിയുടെ പരസ്യങ്ങൾ തടഞ്ഞ് സുപ്രീം കോടതി; തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു Supreme Court ban on Patanjali ads

0

ന്യൂഡൽഹി: തെറ്റായ പരസ്യം നൽകിയതുമായി ബന്ധപ്പെട്ട ഹർജിയിൽ പതഞ്ജലിക്കെതിരെ സുപ്രീം കോടതി വിമർശനം. കോടതി മുന്നറിയിപ്പ് നൽകിയിട്ടും തെറ്റായ പരസ്യങ്ങൾ നൽകുന്നത് തുടർന്നുവെന്നും, ഇത്തരം പരസ്യങ്ങൾ നിയന്ത്രിക്കാൻ കോടതി ഇടപെടുമെന്നും സുപ്രിം കോടതി വ്യക്തമാക്കി (Supreme Court ban on Patanjali ads)

ഇത്തരം പരസ്യങ്ങൾ നിയന്ത്രിക്കാൻ കോടതി ഇടപെടും. തെറ്റായ പരസ്യത്തിൽ പതഞ്ജലിക്കെതിരെ രണ്ട് വർഷമായി കേന്ദ്രം ഒരു നടപടിയും എടുക്കുന്നില്ല. അധിക പണം പതഞ്ജലിയുടെ പക്കലുണ്ടെന്ന് അറിയാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ബാബാ രാംദേവിനെ കക്ഷിയാക്കണമെന്ന് കോടതി നിർദേശിച്ചപ്പോൾ രാംദേവ് സന്ന്യാസിയാണെന്ന് അഭിഭാഷകൻ വാദിച്ചു. എന്നാൽ, അത് ഇവിടെ വിഷയമല്ലെന്നായിരുന്നു സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എ അമാനുല്ലയുടെ പ്രതികരണം.

കോടതിയെ വിമർശിച്ച് ബാബാ രാംദേവ് വാർത്താസമ്മേളനം നടത്തിയെന്ന് ഐഎംഎ വാദിച്ചു. രോഗശാന്തി വരുത്തിയെന്ന് വീണ്ടും അവകാശവാദം ഉന്നയിച്ചുവെന്നും ഐഎംഎ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. പതഞ്ജലിക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. തുടർന്ന് പതഞ്ജലി മരുന്നുകളുടെ പരസ്യം സുപ്രീം കോടതി വിലക്കി.

LEAVE A REPLY

Please enter your comment!
Please enter your name here