തെരഞ്ഞെടുപ്പിൽ സീറ്റ് വാ​ഗ്ദാനം ചെയ്ത് പണം തട്ടി; സിപിഎം നേതാവിനെതിരെ കേസ്

0

കൊല്ലം: ​ഗ്രാമപ്പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സീറ്റ് വാ​ഗ്ദാനം ചെയ്ത് പണം തട്ടി . സിപിഎം നേതാവിനെതിരെ കേസ്. സിപിഎം നെടുമ്പന ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും സ്കൂൾ ജീവനക്കാരനുമായ മുജീബ് റഹ്മാന്റെ പേരിലാണ് കേസ്. സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതിപ്പെ‍ട്ടതോടെയാണ് കണ്ണനല്ലൂർ പൊലീസ് കേസെടുക്കാൻ നിർബന്ധിതരായത്.

കേസെടുത്ത് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്. നെടുമ്പന്ന പഞ്ചായത്തിൽ സിപിഎം സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിന് സീറ്റ് തരപ്പെടുത്തി നൽകാമെന്ന് വാ​ഗ്ദാനം ചെയ്ത് വർഷങ്ങൾക്ക് മുൻപ് യുവതിയുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നു.

പിന്നാലെ കബളിപ്പിച്ച് ലക്ഷങ്ങളാണ് മുജീബ് തട്ടിയെടുത്തു. പിന്നീട് യുവതിയെ നിരന്തരം ഫോണിൽ‌ വിളിച്ച് ഭീഷണിപ്പെടുത്തി ന​ഗ്നചിത്രം കൈക്കലാക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. യുവതിയുടെ ഭർത്താവ് ​വിദേശത്തായിരുന്ന തക്കം പാർത്തായിരുന്നു നേതാവിന്റെ ഭീഷണികൾ. പിന്നീട് യുവതി ഭർത്താവിനോട് വിവരങ്ങൾ‌ വെളിപ്പെടുത്തി പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here