ശോഭാ സുരേന്ദ്രന്റെ വീട്ടിന് മുന്നില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു; ആക്രമണം തന്നെ ലക്ഷ്യമിട്ട് നടത്തിയ ആസൂത്രിത നീക്കമെന്ന് ശോഭ

0

വീടിന് മുന്നില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവത്തില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് നേതാവ് ശോഭ സുരേന്ദ്രന്‍. തന്നെ ലക്ഷ്യമിട്ട് നടത്തിയ ആസൂത്രിത നീക്കമാണിതെന്നും സംഭവത്തിന് പിന്നില്‍ ആരാണെങ്കിലും പുറത്തുകൊണ്ടുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു. വലിയ ശബ്ദത്തോടുള്ള പൊട്ടിത്തെറിയാണ് ഉണ്ടായത്. പടക്കം പൊട്ടിക്കേണ്ട യാതൊരു സാഹചര്യവും പ്രദേശത്ത് ഇന്നലെ ഉണ്ടായിരുന്നില്ല. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും ശോഭ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

ഇന്നലെ രാത്രിയാണ് ശോഭ സുരേന്ദ്രന്റെ വീടിന് മുന്നില്‍ പൊട്ടിത്തെറിയുണ്ടായത്. തൃശൂര്‍ അയ്യന്തോളിലെ വീടിന് മുന്നില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. എതിര്‍വശത്തെ വീടിന്റെ ഗേറ്റിനോടു ചേര്‍ന്നാണ് അജ്ഞാതര്‍ ഏറുപടക്കം പോലെ തോന്നിക്കുന്ന സ്‌ഫോടകവസ്തു എറിഞ്ഞത്.
ശോഭ അടക്കമുള്ളവര്‍ വീട്ടിലുണ്ടായിരുന്നു. സംശയകരമായ രീതിയില്‍ ഒരു കാര്‍ കണ്ടതായി പ്രദേശവാസികള്‍ പോലീസിനു മൊഴി നല്‍കി. തന്നെ ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കമെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു

ശോഭയുടെ വീടാണെന്നു കരുതി എറിഞ്ഞതാണോയെന്നു പൊലീസ് പരിശോധിക്കുന്നുണ്ട്. രണ്ടു തവണ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായി.സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here