കേരള സിന്‍ഡിക്കേറ്റ് പിരിച്ചുവിടാമെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം

0

 കേരള സിന്‍ഡിക്കേറ്റ് പിരിച്ചുവിടാമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് നിയമോപദേശം. രാജ്ഭവന്‍ അഭിഭാഷകന്‍ അഡ്വ. ശ്രീകുമാറും സ്വകാര്യ അഭിഭാഷകരുമാണ് നിയമോപദേശം നല്‍കിയത്. എന്നാല്‍ വിഷയത്തില്‍ ഗവര്‍ണറുടെ തീരുമാനം നിര്‍ണായകമാണ്. വൈസ് ചാന്‍സലര്‍ ചുമതലയുള്ള ഡോ. സിസ തോമസിന്റെ റിപ്പോര്‍ട്ടിന്മേല്‍ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് ഗവര്‍ണര്‍

അതേസമയം വീണ്ടും ചുമതലയേറ്റ രജിസ്ട്രാര്‍ കെ എസ് അനില്‍ കുമാറിനേയും ജോയിന്റ് രജിസ്ട്രാര്‍ ഡോ പി ഹരികുമാറിനെയും സസ്പെന്റ് ചെയ്യാന്‍ വൈസ് ചാന്‍സലര്‍ക്ക് നിര്‍ദേശവും ഗവര്‍ണര്‍ നല്‍കും. പി ഹരികുമാറിനെ ഇന്ന് ചുമതലകളില്‍ നിന്നും നീക്കിയിരുന്നു. സിസ തോമസിന്റേതായിരുന്നു നടപടി. പകരം ഡോ. മിനി കാപ്പനെ രജിസ്ട്രാറായും ഹേമാനന്ദിനെ ജോയിന്റ് രജിസ്ട്രാറായും നിയമിച്ചിരുന്നു. നിലവില്‍ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ് പി ഹരികുമാര്‍. അനില്‍ കുമാറിന്റെ സസ്‌പെന്‍ഷന് ശേഷം രജിസ്ട്രാര്‍ ചുമതല ഹരികുമാറിനായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here