NationalNews

എബോള വ്യാപനം: കോംഗോ, സൗത്ത് സുഡാൻ, ഉഗാണ്ട രാജ്യങ്ങളിലേക്ക് അനാവശ്യ യാത്രകൾ വേണ്ടെന്ന് കേന്ദ്രം

എബോള വ്യാപനത്തിൽ മാർഗ നിർദേശം പുറത്തിറക്കി കേന്ദ്രം. കോംഗോ, സൗത്ത് സുഡാൻ, ഉഗാണ്ട രാജ്യങ്ങളിലേക്ക് അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം നൽകി. ലോക ആരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം മാർഗ നിർദ്ദേശം പുറത്തിറക്കിയത്.

കോംഗോ, സൗത്ത് സുഡാൻ, ഉഗാണ്ട രാജ്യങ്ങളിൽ തുടരുന്ന ഇന്ത്യക്കാർ അതത് രാജ്യങ്ങൾ നൽകുന്ന ആരോഗ്യം മാർഗനിർദേശങ്ങൾ കൃത്യമായി പിന്തുടരണമെന്ന് അധികൃതർ അറിയിച്ചു. അതേസമയം രാജ്യത്ത് നിലവിൽ എബോള ബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button