Kerala

കൂടുതൽ രക്ഷാപ്രവർത്തകരെ എത്തിച്ച ലോറി ഉടമ മനാഫിന് കർണാടക പൊലീസിന്റെ മർദ്ദനം

കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ ലോറി ഉടമയെ പൊലീസ് മർദിച്ചുവെന്ന് പരാതി. ലോറി ഉടമ മനാഫിനെയാണ് മർദിച്ചത്. കൂടുതൽ രക്ഷാപ്രവർത്തകരെ എത്തിച്ചപ്പോൾ യാതൊരു പ്രകോപനവറും ഇല്ലാതെയാണ് മർദിച്ചതെന്ന് മനാഫ് പറഞ്ഞു. അർജുന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം അതീവ മന്ദ​ഗതിയിലാണെന്ന് ലോറി ഉടമയായ മനാഫ് പറഞ്ഞു. പുലർച്ചെ ആറ് മണിക്ക് തിരച്ചിൽ തുടങ്ങിയെന്ന് പൊലീസ് ഉദ്യോ​ഗസ്ഥർ പറയുന്നത് തെറ്റാണ്. പ്രദേശത്തേയ്ക്ക് ഉന്നത ഉദ്യോ​ഗസ്ഥർ ആരും എത്തിയിട്ടില്ല. ഇന്നലെ വൈകുന്നേരം ഉണ്ടായിരുന്ന തിരച്ചിലിന്റെ വേഗതപോലും ഇപ്പോഴില്ലെന്ന് ലോറി ഉടമ മനാഫ് പറഞ്ഞു.

കൂടുതൽ സംവിധാനങ്ങൾ കൊണ്ടുവന്ന് പ്രൊഫെഷണലായി രക്ഷാപ്രവർത്തനം നടത്തണണമെന്നും മനാഫ് ചൂണ്ടിക്കാട്ടി. അതേസമയം സൈന്യത്തിന്റെ സഹായം വേണമെന്നാണ് അർജുന്റെ കുടുംബം ആവശ്യപ്പെടുന്നത്. എട്ട് മണ്ണുമാന്തി യന്ത്രങ്ങള്‍ ഒരേസമയം പ്രവര്‍ത്തിക്കുന്നുണ്ട്. അര്‍ജുന്‍ അടക്കം മൂന്നുപേരെയാണ് കണ്ടെത്താനുള്ളത്. അങ്കോലയില്‍ റെഡ് അലേർട്ടാണ് നല്‍കിയിരിക്കുന്നത്. മഴ പെയ്യുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാവുന്നുണ്ട്. എഴുപതിലധികം പേര്‍ രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തുനിന്ന് ഇപ്പോഴും വെള്ളംകുത്തിയൊലിച്ച് വരുന്നുണ്ട്. ഇതും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button