News

വയനാട് ടൗൺഷിപ്പ്: ആദ്യഘട്ട താക്കോൽ കൈമാറി; 178 കുടുംബങ്ങളും ഒരുമിച്ച് താമസം തുടങ്ങുമെന്ന് ദുരന്തബാധിതർ

വയനാട്: വയനാട് ദുരന്തബാധിതർക്ക് സർക്കാർ നല്‍കുന്ന ടൗണ്‍ഷിപ്പിലെ ഏഴ് കുടുംബങ്ങൾക്ക് താക്കോല്‍ കെമാറി. 178 കുടുംബങ്ങൾക്കാണ് ടൗണ്‍ഷിപ്പിൽ വീട് നല്‍കുന്നത്. അതില്‍ ഏഴ് കുടുംബങ്ങൾക്കാണ് ഇന്ന് താക്കോല്‍ കൈമാറിയത്. എന്നാല്‍ എല്ലാവരും ഒരുമിച്ച് മാത്രമേ താമസം ആരംഭിക്കുകയുള്ളൂ എന്ന് ദുരന്തബാധിതര്‍ പറഞ്ഞു.

കിഫ്കോണിന്‍റെയും ഊരാളുങ്കലിന്‍റെയും പ്രതിനിധികൾ ഗുണഭോക്താക്കളുമായി ചർച്ച നടത്തിയതിന് ശേഷമാണ് താക്കോല്‍ കൈമാറിയത്. ആദ്യമായിട്ടാണ് ടൗൺഷിപ്പിൽ കുടുംബങ്ങൾക്ക് താക്കോൽ നൽകുന്നത്. 178 കുടുംബങ്ങളിലെ 7 കുടുംബങ്ങൾക്കാണ് ആദ്യഘട്ടം എന്ന നിലയിൽ താക്കോൽ നൽകുകയായിരുന്നു. സാങ്കേതികമായി സർക്കാരിന്‍റെ ആവശ്യപ്രകാരം ഇവർ താക്കോല്‍ സ്വീകരിച്ചെങ്കിലും 178 കുടുംബങ്ങളും ഒന്നിച്ചു മാത്രമേ താമസം തുടങ്ങൂ എന്ന തീരുമാനത്തിലാണിവർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button