അച്ഛനെ മകന്‍ അടിച്ചുകൊന്നു; മദ്യലഹരിയില്‍ ക്രൂരമര്‍ദ്ദനം

0

കോഴിക്കോട് ബാലുശ്ശേരി ഏകരൂരില്‍ മകന്റെ മര്‍ദ്ദനമേറ്റ് അച്ഛന്‍ മരിച്ചു. ഏകരൂര്‍ സ്വദേശി ദേവദാസാണ് കൊല്ലപ്പെട്ടത്. മകന്‍ അക്ഷയ്‌ദേവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

മദ്യലഹരിയില്‍ മകന്‍ അച്ഛനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പോലീസ് പറയുന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റെന്ന് പറഞ്ഞ് ദേവദാസിനെ മകന്‍ ആശുപത്രിയിലെത്തിച്ചത്.

എന്നാല്‍ ദേഹത്ത് മര്‍ദ്ദനമേറ്റതിന്റെ നിരവധി പാടുകള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് മകനെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തപ്പോഴാണ് മര്‍ദ്ദന വിവരങ്ങള്‍ പുറത്തറിയുന്നത്. മകന്റെ മര്‍ദ്ദനത്തെ തുടര്‍ന്നാണ് ദേവദാസ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. ദേവദാസും മദ്യപിക്കുന്നയാളാണ്. മകന്‍ അക്ഷയ് ദേവിന് മദ്യപാനത്തിന് പുറമേ ലഹരി മരുന്ന് ഉപയോഗവും ഉണ്ടെന്ന് അറിയുന്നു. ഞായറാഴ്ച്ച രാത്രിയും ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here