Kerala

സംസ്ഥാനത്ത് വാഹന അപകടങ്ങളിലെ മരണ നിരക്ക് കുറഞ്ഞു; കണക്ക് പുറത്തുവിട്ട് എംവിഡി

സംസ്ഥാനത്ത് വാഹന അപകടങ്ങളിലെ മരണ നിരക്ക് കുറഞ്ഞതായി മോട്ടോർ വാഹന വകുപ്പ്. കഴിഞ്ഞ വർഷം (2024) 48836 അപകടങ്ങളിൽ നിന്ന് 3714 പേരാണ് മരിച്ചത്. 2023 ൽ സംസ്ഥാനത്ത് ഉണ്ടായ 48091 അപകടങ്ങളിൽ 4080 പേരാണ് മരിച്ചത്.

കഴിഞ്ഞ വർഷം 366 പേരുടെ ശ്വാസം നിലക്കാതെ സംരക്ഷിക്കാൻ സംസ്ഥാനത്തെ മികച്ച റോഡ് സുരക്ഷാ പ്രവർത്തനങ്ങളിലൂടെ സാധ്യമായെന്നും മോട്ടോർ വാഹന വകുപ്പ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.സംസ്ഥാനത്ത് തുടർച്ചയായി രണ്ടാമത്തെ വർഷമാണ് അപകടങ്ങളിൽ മരണ നിരക്ക് കുറഞ്ഞത്. ചെറുതല്ല ആശ്വാസമെന്ന പേരിലാണ് അപകട മരണ നിരക്ക് കുറഞ്ഞ കണക്കുകൾ സോഷ്യൽ മീഡിയിൽ മോട്ടോർ വാഹന വകുപ്പ് പങ്കുവച്ചത്.

എഐ കാമറകളും എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളും ചേർന്ന് നടത്തിയ മികച്ച എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനവും അതിനോട് സഹകരിച്ച് ഒരു വലിയ ഭൂരിപക്ഷം ഹെൽമറ്റ് സീറ്റ് ബെൽറ്റ് എന്നിവ ശീലമാക്കിയതും മരണനിരക്ക് കുറയ്ക്കുന്നതിന് കാരമായെന്ന് എംവിഡി കുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button