
ഓൺലൈൻ ഗെയിമിനോടുള്ള അമിതാസക്തിയിൽ ഉത്തർപ്രദേശ് ഗാസിയാബാദികൾ മൂന്ന് സഹോദരിമാർ ആത്മഹത്യ ചെയ്തു. മാതാപിതാക്കൾ ശകാരിച്ചിരുന്നതിന് പിന്നാലെയാണ് പെൺകുട്ടികൾ ജീവനൊടുക്കിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
12, 14, 16 വയസ്സുള്ള പെൺകുട്ടികളാണ് കെട്ടിടത്തിന്റെ ഒമ്പതാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. മുഴുവൻ സമയവും ഓൺലൈൻ ഗെയിമിനോട് ആസക്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ആത്മഹത്യ. ടാസ്ക്ക് അധിഷ്ഠിതമായ കൊറിയൻ ഗെയിമിന് കുട്ടികൾ അടിമകളായിരുന്നുവെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
”അമ്മയും അച്ഛനും ഞങ്ങളോട് ക്ഷമിക്കണം” ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ്. കൊറിയ ഞങ്ങൾക്ക് ഉപേക്ഷിക്കാൻ കഴിയില്ല അത്കൊണ്ട് ജീവിതം അവസാനിപ്പിക്കുന്നു എന്ന് പറയുന്ന ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെത്തി. എന്നാൽ ഗെയിമിന്റെ ഭാഗമായാണോ കുട്ടികൾ ആത്മഹത്യ ചെയ്തത് എന്ന് വ്യക്തമല്ല.
കൊറിയൻ ഗെയിമിന്റെ അവസാനത്തെ ലെവൽ ഇന്നലെയായിരുന്നു എന്നാണ് കുട്ടികൾ രക്ഷിതാക്കളോട് പറഞ്ഞിരുന്നു. ഇന്ന് വെളുപ്പിന് 2 മണിയോടെയായിരുന്നു ആത്മഹത്യ ചെയ്തതായി പൊലീസിന് വിവരം ലഭിക്കുന്നത്. കുട്ടികളെ ആത്മഹത്യയിലേക്ക് തള്ളി വിടുകയാണോ ഗെയിമിന്റെ ലക്ഷ്യമെന്ന് അന്വേഷിക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.




