കോടതി ഉത്തരവ് ലംഘിച്ച് വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട പ്രതിയില്‍ നിന്നും ശിക്ഷയായി പിഴ ഈടാക്കി. ഗുണ്ടകള്‍ക്കെതിരെ തിരുവനന്തപുരം സിറ്റി പോലീസിന്റെ പ്രതിരോധ നടപടികളുടെ ഭാഗമായി നഗരത്തിലെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ഷമീറില്‍ നിന്നും തിരുവനന്തപുരം സബ്ഡിവിഷണല്‍ മജിസ്റ്റേറ്റ് കോടതി 50000 രൂപയാണ് പിഴ ഈടാക്കിയത്.
തിരുവനന്തപുരം ജില്ലയില്‍ മുട്ടത്തറ വില്ലേജില്‍, പുത്തന്‍പള്ളി വാര്‍ഡില്‍ താമസിക്കുള്ള കത്തി ഷമീര്‍ എന്ന പേരില്‍ അറിയപ്പെടുന്ന പ്രതി ജാമ്യത്തില്‍ ഇറങ്ങിയിട്ടും കോടതിയുടെ ഉത്തരവ് ലംഘിച്ച് നിരന്തരം അക്രമം, അടിപിടി, നരഹത്യാ ശ്രമം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. തുടര്‍ന്നാണ് പൂന്തുറ പോലീസ് പ്രതിക്കെതിരെ കേസെടുത്തത്.
തുടര്‍ന്ന് പൂന്തുറ എസ്എച്ച്ഒ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തിരുവന്തപുരം സബ്ഡിവിഷണല്‍ മജിസ്‌റ്റ്രേ് പ്രതിയില്‍ നിന്നും 50000 രൂപ പിഴ ഈടാക്കിയത്.