KeralaNews

പൊതു ഇടത്തില്‍ വര്‍ഗീയത പ്രചരിപ്പിക്കാൻ പാടില്ല; മന്ത്രി പി. പ്രസാദിന്റെ നിലപാടിനെ പ്രശംസിച്ച് എം.വി ഗോവിന്ദൻ

രാജ്ഭവനിലെ ഭാരതാംബ വിവാദത്തില്‍ മന്ത്രി പി. പ്രസാദിന്റെ നിലപാടിനെ പ്രശംസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഭാരതാംബ വിവാദത്തില്‍ സിപിഎമ്മും ഉറച്ച നിലപാട് തന്നെയാണ് കൈക്കൊണ്ടിരിക്കുന്നതെന്നും അത് ഗവര്‍ണറുടെയും രാജ്ഭവന്റെയും സമീപനത്തിന് എതിരാണെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. ഈ വിഷയത്തില്‍ സിപിഐ കുറച്ചുകൂടി ശക്തമായ നിലപാടെടുത്തു. സിപിഎം ദുര്‍ബലപ്പെട്ടു എന്ന തരത്തിൽ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി വിരുദ്ധ സര്‍ക്കാരുകളുള്ള എല്ലാ സംസ്ഥാനങ്ങളിലും വര്‍ഗീയവൽക്കരണത്തിന്റ ഉപകരണമായി ഗവര്‍ണര്‍മാരെ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. ഗവര്‍ണറുടെ ആസ്ഥാനമായ രാജ്ഭവന്‍ നിയമസഭയും സെക്രട്ടേറിയേറ്റും പോലെ ഒരു പൊതു ഇടമാണ്. അത്തരമൊരു പൊതു ഇടത്തില്‍ വര്‍ഗീയത പ്രചരിപ്പിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഒരു അടയാളവും ഔദ്യോഗിക അടയാളം പോലെ ഉപയോഗിക്കാന്‍ പാടില്ല. അത് അസംബന്ധമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.

വിളിച്ചയാൾ തന്‍റെ വ്യക്തിഗത വിവരങ്ങൾ പുതുക്കണമെന്ന് ആവശ്യപ്പെടുകയും സിവിൽ ഐഡി, ബാങ്ക് കാർഡ് നമ്പറുകൾ എന്നിവ ചോദിക്കുകയും ചെയ്തു. വിവരങ്ങൾ നൽകിയതിന് തൊട്ടുപിന്നാലെ, അക്കൗണ്ടിൽ നിന്ന് 400 കുവൈത്ത് ദിനാർ പിൻവലിച്ചതായി ബാങ്കിൽ നിന്ന് പ്രവാസിക്ക് ഒരു സന്ദേശം ലഭിച്ചു. ഉടൻ തന്നെ ബാങ്കിനെ ബന്ധപ്പെടുകയും കൂടുതൽ അനധികൃത ഇടപാടുകൾ തടയുന്നതിനായി അക്കൗണ്ട് ബ്ലോക്ക് ചെയ്തു. പ്രവാസിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button