തിരുവനന്തപുരം: രാജ്യത്ത് പാചക വാതക സിലിണ്ടറിന് വില കുറച്ചു. വാണിജ്യ സിലിണ്ടറിന്റെ വില 19 രൂപ കുറച്ചു. വാണിജ്യ സിലിണ്ടറിന് ചെന്നൈയിൽ വില 1911 രൂപ ആയിട്ടുണ്ട്. കഴിഞ്ഞ മാസം 31.50 രൂപ കുറച്ചിരുന്നു. ഗാർഹികാവശ്യ സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.
അതേ സമയം കഴിഞ്ഞ വനിതാ ദിനത്തിൽ വനിതകൾക്കായൊരു സമ്മാനം എന്ന നിലയിൽ . രാജ്യത്ത് എൽപിജി ഗ്യാസ് സിലണ്ടറിന് നൂറ് രൂപ കുറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരുന്നു. അതിന് മുമ്പ്, ഗ്യാസ് സിലിണ്ടറിന് 300 രൂപ വീതമുള്ള സബ്സിഡി തുടരാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനത്തിലെത്തുകയും ചെയ്തതാണ്.
ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്കുള്ള സബ്സിഡി 2025 വരെ തുടരാനാണ് ഇന്നലെ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ദാരിദ്യ രേഖക്ക് താഴേയുള്ള സ്ത്രീകൾക്ക് എൽ പി ജി സിലിണ്ടർ നൽകുന്ന പദ്ധതിയാണ് ഉജ്ജ്വല യോജന.
ഇതിനൊപ്പം തന്നെ ദേശീയ ‘എ ഐ’ മിഷൻ ആരംഭിക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു. 10000 കോടി രൂപ പദ്ധതിക്കായി നീക്കിവയ്ക്കാനും ഇന്നലെ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.