News

യുവാക്കളുടെ ശബ്ദം അടിച്ചമർത്താൻ നോക്കേണ്ട, ചെറുക്കും! ഡിജിറ്റൽ വേട്ടയ്ക്കെതിരെ പോരാട്ടം ശക്തമാക്കി ‘കോക്ക്റോച്ച് ജനത പാർട്ടി

ദില്ലി : രാജ്യമൊട്ടാകെ തരംഗമായി മാറിയ ആക്ഷേപഹാസ്യ കൂട്ടായ്മ ‘കോക്ക്റോച്ച് ജനത പാർട്ടി’ കൂടുതൽ ശക്തമായ പ്രചാരണ പരിപാടികളിലേക്ക് കടക്കുന്നു. യുവാക്കളുടെ ശബ്ദം അടിച്ചമർത്താനുള്ള ഭരണകൂട നീക്കങ്ങളെ ശക്തമായി ചെറുക്കുമെന്ന് സി.ജെ.പി പ്രഖ്യാപിച്ചു. തൊഴിലില്ലായ്മയ്ക്കും നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കും എതിരെ പ്രതികരിച്ചതിന് പിന്നാലെ പാർട്ടിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൂട്ടത്തോടെ റദ്ദാക്കപ്പെടുകയും ഹാക്ക് ചെയ്യപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് സിജെപിയുടെ പ്രതികരണം. തങ്ങളെ പിന്തുടരുന്ന ദശലക്ഷക്കണക്കിന് വരുന്ന യുവാക്കളുടെ അഭിപ്രായങ്ങൾ വരുംദിവസങ്ങളിൽ തേടുമെന്നും വ്യക്തമാക്കി. സമൂഹത്തിലെയും ഭരണവ്യവസ്ഥയിലെയും തെറ്റായ പ്രവണതകളെയും അനീതികളെയും ചോദ്യം ചെയ്യുന്നത് തുടരുമെന്നാണ് സി.ജെ.പിയുടെ നിലപാട്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button