KeralaNews

സർവകലാശാല പ്രതിസന്ധി ; മുഖ്യമന്ത്രി നാളെ ഗവർണറെ കാണും

സർവകലാശാല പ്രതിസന്ധിക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഗവർണർ രാജേന്ദ്ര ആർലേക്കറുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് 3.30ന് രാജ്ഭവനിലാണ് കൂടിക്കാഴ്ച.

കേരള സർവകലാശാലയിലെ പ്രതിസന്ധി മറികടക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസം വിസി മോഹനൻ കുന്നുമ്മലുമായി ചർച്ച നടത്തിയിരുന്നു. തുടർന്ന് സർവകലാശാലയിലെത്തിയ വിസി സർട്ടിഫിക്കറ്റുകളിൽ ഒപ്പിട്ടു. എസ്എഫ്‌ഐ ഗവർണർക്കും വിസിക്കും എതിരായ പ്രതിഷേധം നിർത്തിവെക്കുകയും ചെയ്തിട്ടുണ്ട്.

ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഗവർണറെ കാണാനെത്തുന്നത്. പുതിയ ഗവർണർ എത്തിയപ്പോൾ തുടക്കത്തിൽ മുഖ്യമന്ത്രിയുമായി നല്ല ബന്ധത്തിലായിരുന്നു. ഭാരതാംബ വിവാദം അടക്കമുള്ള വിഷയങ്ങൾ ഉണ്ടായതോടെയാണ് ബന്ധം വഷളായത്. സർവകലാശാലകളിലെ ഭരണപ്രതിസന്ധി ജനവികാരം എതിരാക്കുമെന്ന സൂചനകളാണ് സമവായത്തിലേക്ക് നീങ്ങാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button