മുഖ്യമന്ത്രി ആഭ്യന്തരവകുപ്പിന്റെ ചുമതല ഒഴിയണം; വി.ഡി സതീശന്‍

സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങളില്‍ നിയമസഭയിലെ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്തെത്തി. ഇത് സ്റ്റാലിന്റെ റഷ്യയല്ല, ജനാധിപത്യ കേരളമാണെന്നും മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന്റെ ചുമതല ഒഴിയണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
കുന്നംകുളം കേസിലെ ഉത്തരവാദികളായ പൊലീസുകാരെ സര്‍വീസില്‍ നിന്നും പുറത്താക്കണമെന്നും അതുവരെ സമരം തുടരുമെന്നും സതീശന്‍ പറഞ്ഞു. അവരെ സര്‍വീസില്‍ നിന്നും പുറത്താക്കുമോ ഇല്ലയോ എന്നാണ് മുഖ്യമന്ത്രിയോട് ചോദിക്കുന്നത്. ആരോപണ വിധേയരായ പൊലീസുകാരെ സര്‍വീസില്‍ നിന്നും പുറത്താക്കും വരെ നിയമസഭാ കവാടത്തില്‍ അനിശ്ചിതകാല നിരാഹാര സമരം തുടരുമെന്നും സതീശന്‍ പ്രഖ്യാപിച്ചു.
എന്തൊരു ക്രൂരമായ മര്‍ദ്ദനമാണ് സുജിത്തിന് നേരിട്ടത്. ഈ മര്‍?ദനത്തെ ന്യായീകരിക്കാന്‍ ആര്‍ക്കെങ്കിലും പറ്റുമോ. നിസ്സാരമായ കാര്യത്തിന് കൊണ്ടുപോയിട്ടാണ് സുജിത്തിനെ ക്രൂരമായി മര്‍ദിച്ചത്. ക്രൂരമായ മര്‍ദനത്തെ സര്‍ക്കാര്‍ ന്യായീകരിക്കുന്നു. പൊലീസിനെ തിരുത്താന്‍ അല്ല നിങ്ങള്‍ ശ്രമിച്ചത്. ദൃശ്യങ്ങള്‍ പുറത്തു വരാതിരിക്കാന്‍ ആണ് ശ്രമിച്ചത്.
ദളിത് സ്ത്രീയോട് കക്കൂസില്‍ നിന്ന് വെള്ളം എടുത്ത് കുടിക്കാന്‍ പറഞ്ഞ നാണംകെട്ട പൊലീസ് ആണ് നിങ്ങളുടേത്. തോര്‍ത്തില്‍ കരിക്ക് കെട്ടി അടിക്കാന്‍ പൊലീസ് എന്താ ആക്ഷന്‍ ഹീറോ ബിജുവോ. പൊലീസിനെ ന്യായീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.