Kerala

ശ്രീകൃഷ്ണ ജയന്തി ആശംസ നേര്‍ന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ദിനത്തിന് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി. സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും വിജയത്തിനായി സമര്‍പ്പിക്കുന്നതിന് പ്രേരകമായ ഒന്നാവട്ടെ ഈ വര്‍ഷത്തെ ശ്രീകൃഷ്ണ ജയന്തി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസിച്ചു. ‘സല്‍പ്രവൃത്തികള്‍ ചെയ്ത് മുന്നോട്ടുപോവുക എന്ന തത്വചിന്തയെ അടിസ്ഥാനപ്പെടുത്തി ഭക്തജനങ്ങള്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നു. മനുഷ്യമനസ്സുകളുടെ ഒരുമയ്ക്കായുള്ള ആഘോഷമാവട്ടെ ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി. എല്ലാവര്‍ക്കും ശ്രീകൃഷ്ണ ജയന്തി ആശംസകള്‍.’- പിണറായി വിജയന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button