Blog

സ്‌ട്രോങ് റൂമിലെ സിസിടിവി പ്രവര്‍ത്തനരഹിതമായി; ദുരൂഹത, പരാതി നല്‍കി യുഡിഎഫ്

തൃശ്ശൂര്‍: ഗുരുവായൂര്‍ മണ്ഡലത്തിലെ സ്‌ട്രോങ് റൂമിലെ സിസിടിവി പ്രവര്‍ത്തനരഹിതമായതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി യുഡിഎഫ്. കഴിഞ്ഞ ദിവസം വൈകിട്ട് 4.30 മുതല്‍ 5.30 വരെ ഒരു മണിക്കൂര്‍ നേരം സിസിടിവി പ്രവര്‍ത്തനരഹിതമായെന്നും ഇതില്‍ ദുരൂഹതയുണ്ടന്നുമാണ് യുഡിഎഫിന്റെ ആരോപണം. സംഭവത്തില്‍ ഗുരുവായൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി സി എച്ച് റഷീദാണ് പരാതി നല്‍കിയത്.

ഇവിഎം സൂക്ഷിച്ചിരിക്കുന്ന ശ്രീകൃഷ്ണ കോളജിലെ സിസിടിവി കാമറകളാണ് പ്രവര്‍ത്തനരഹിതമായത്. ഒരു മണിക്കൂറോളം നേരം അതില്‍നിന്നുള്ള ദൃശ്യങ്ങളൊന്നും ലഭ്യമായില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി പരാതിയില്‍ പറയുന്നു. സ്‌ട്രോങ് റൂം ഉള്‍പ്പെടെയുള്ളവയുടെ സുരക്ഷിതത്വത്തില്‍ ആശങ്കയുണ്ടെന്നും പരാതിയില്‍ പറയുന്നു.

അവിശ്വാസികള്‍ക്ക് ആചാരങ്ങള്‍ ചോദ്യം ചെയ്യാന്‍ അവകാശമില്ല : സുപ്രീംകോടതി
പേരാമ്പ്രയിലെ സ്‌ട്രോങ് റൂം തുറന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണത്തെ തുടര്‍ന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കരുതെന്നായിരുന്നു നിര്‍ദേശം.

പാലക്കാട് നെന്മാറ മണ്ഡലത്തിലെ വോട്ടുകള്‍ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രത്തിനരികിലെ മുറി തുറക്കുന്നതുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്നിരുന്നു. ഒടുവില്‍ മുറി തുറക്കേണ്ടെന്ന തീരുമാനത്തിലെത്തുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച ചിറ്റൂര്‍ മണ്ഡലത്തിലെ സ്‌ട്രോങ് റൂമിന് പുറത്തുള്ള സിസിടിവി പ്രവര്‍ത്തിച്ചില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി സുമേഷ് അച്യുതന്‍ ആരോപിച്ചു. പുലര്‍ച്ചെ 12.30 മുതലാണ് സിസിടിവി പ്രവര്‍ത്തനരഹിതമായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button