National

സി.ബി.എസ്.ഇ ‘ഓൺ സ്ക്രീൻ മാർക്കിംഗ്’ കുറ്റമറ്റം, വിദ്യാർത്ഥികൾക്ക് ആശങ്ക വേണ്ട; പുനർമൂല്യനിർണ്ണയ നിരക്കുകൾ കുത്തനെ കുറച്ചു

ദില്ലി: സിബിഎസ്ഇ ഓൺ സ്ക്രീൻ മാർക്കിംഗ് സംവിധാനത്തെ ചൊല്ലിയുള്ള പരാതികൾ തള്ളി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാർഥികൾ ആശങ്കപ്പെടേണ്ടതില്ല എന്ന് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാർ അറിയിച്ചു. ഒഎസ്എം പരിശോധന സുതാര്യവും കൃത്യവുമാണെന്നും ഇത് ആദ്യമായല്ല ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുംബൈ അടക്കമുളള സർവകലാശാലകൾ ഓൺ സ്ക്രീൻ മാർക്കിംഗ് സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. മാർക്ക് കൂട്ടുന്നതിലും രേഖപ്പെടുത്തുന്നതിലും അപ്‌ലോഡ് ചെയ്യുന്നതിലുമുള്ള മാനുഷിക പിഴവുകൾ ഇതോടെ ഇല്ലാതാകുമെന്നും സഞ്ജയ് കുമാർ പറഞ്ഞു. 12 -ാം ക്ലാസ് മാർക്ക് കുറയാൻ കാരണം ഓൺ സ്ക്രീൻ മാർക്കിംഗിലെ സാങ്കേതിക പിഴവുകളാണെന്ന ആരോപണം ഉയർന്നിരുന്നു. ഇതിൽ കുറ്റമറ്റ രീതിയിൽ പുനർമൂല്യനിർണയം പൂർത്തിയാക്കുമെന്ന് സഞ്ജയ് കുമാർ വ്യക്തമാക്കി.

ഈ സംഭവത്തിൽ അദ്ദേഹം വിശദീകരണം നടത്തുകയും ചെയ്തു. അവസാന ഘട്ടത്തിൽ ഏകദേശം13,000 ഉത്തരക്കടലാസുകളിൽ ചില പേജുകൾ അവ്യക്തമായിരുന്നു. വായിക്കാൻ പറ്റാത്ത അവസ്ഥയിലാണെന്ന് കണ്ടെത്തി. എഴുതാൻ ഉപയോഗിച്ച പേനയുടെ മഷി നേർത്തതായിരുന്നു. സ്കാൻ ചെയ്ത ശേഷവും അവ വ്യക്തമാകാതിരുന്നു.അധ്യാപകരോട് ആ ഭാഗങ്ങൾ പ്രത്യേകം പരിശോധിച്ച് അർഹമായമാർക്ക് രേഖപ്പെടുത്താൻ നിർദേശിച്ചുവെന്നും കൃത്യത ഉറപ്പ് വരുത്തിയിരുന്നുവെന്നും സഞ്ജയ് കുമാർ വ്യക്തമാക്കി. ആകെ 98 ലക്ഷം ഉത്തര പേപറുകൾ ആണ് ഉണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button