Crime

വയനാട്ടിൽ യുവതിയെ വെട്ടിക്കൊന്ന കേസ്: പ്രതിക്കെതിരെ പോക്സോ കേസും

വയനാട് : തിരുനെല്ലിയിൽ യുവതിയെ പങ്കാളി വെട്ടിക്കൊന്ന സംഭവത്തിൽ പ്രതിക്കെതിരെ പൊലീസ് പോക്സോ കേസ് ചുമത്തി. യുവതിയുടെ ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ചതിനാണ് കേസെടുത്തത്. പ്രതിക്കെതിരെ കൊലപാതകം, കൊലപാതകശ്രമം, പോക്സോ, ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി. യുവതിയുടെ 9 വയസ്സുകാരി മകളെ തട്ടിക്കൊണ്ടുപോയതിനും കേസെടുത്തിട്ടുണ്ട്. പ്രതി കുറ്റസമ്മതം നടത്തിയെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ ഇന്ന് കൽപ്പറ്റ പോക്സോ കോടതിയിൽ ഹാജരാക്കും.

തിരുനെല്ലിയിലെ അപ്പപ്പാറയിൽ കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് പ്രവീണ എന്ന യുവതി കൊല്ലപ്പെട്ടത്. പങ്കാളിയായ ദിലീഷ് പ്രവീണയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പ്രവീണയുടെ 16 വയസ്സുകാരിയായ മകൾക്കും ആക്രമണത്തിൽ ഗുരുതര പരിക്കേറ്റിരുന്നു. കൊലപാതകത്തിന് പിന്നാലെ പ്രവീണയുടെ ഇളയ മകളെ കാണാതായി. പ്രതിയായ ദിലീഷും രക്ഷപ്പെട്ടു. കുട്ടിക്ക് എന്ത് സംഭവിച്ചു എന്ന് ആശങ്ക തുടരവേ രാവിലെ പത്ത് മണിയോടെയാണ് ആളൊഴിഞ്ഞ വീട്ടിൽ വച്ച് കുട്ടിയെയും പ്രതിയെയും പൊലീസ് കണ്ടെത്തിയത്. പ്രതിയെയും കുട്ടിയെയും കണ്ട കാപ്പിത്തോട്ടത്തിലെ തൊഴിലാളി സമീപത്തുണ്ടായിരുന്ന പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കയ്യിൽ ആയുധവുമായി ഭീഷണി മുഴക്കിയ പ്രതിയിൽ നിന്ന് നാടകീയമായാണ് കുട്ടിയെ പോലീസ് മോചിപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button