കോഴിക്കോട് കാക്കൂരിൽ രണ്ടു മാസം പ്രായമായ കുഞ്ഞിന്റെ മരണത്തിൽ ക്ലിനിക്കിനെതിരെ കേസ്. ചേലാകർമം നടത്തിയ കാക്കൂരിലെ സ്വകാര്യ ക്ലിനിക്കിനെതിരെയാണ് കേസ്.
ചേളന്നൂർ സ്വദേശി ഷാദിയയുടെയും ഫറോക്ക് സ്വദേശി ഇംത്തിയാസിന്റെയും മകനാണ് മരിച്ചത്. കുടുംബത്തിൻ്റെ പരാതിയിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ച രാവിലെയാണ് കുട്ടിയെ കാക്കൂരിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചത്. ചേലാകർമം നടത്തിയതിനെ തുടർന്നാണ് കുട്ടി മരണപ്പെട്ടത്. നാളെയാണ് കുട്ടിയുടെ പോസറ്റുമോർട്ടം.