ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് ബോംബ് ഭീഷണി; സന്ദേശം ലഭിച്ചത് പിണറായി വിജയന്‍ എന്ന ഐഡിയില്‍ നിന്ന്

0

മുംബൈ: ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് ബോംബ് ഭീഷണി. ഇ-മെയില്‍ വഴിയാണ് ഭീഷണി എത്തിയത്. ബിഎസ്ഇയെ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഇമെയില്‍ സഖാവ് പിണറായി വിജയന്‍ എന്ന ഇമെയില്‍ ഐഡിയില്‍ നിന്നാണ് ലഭിച്ചത്. മുംബൈ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ടവര്‍ ബില്‍ഡിംഗില്‍ നാല് ആര്‍ഡിഎക്‌സ് ഐഇഡി ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3 മണിക്ക് അവ പൊട്ടിത്തെറിക്കുമെന്നുമാണ് ഇ മെയിലില്‍ പറയുന്നത്. ബോംബ് സ്‌ക്വാഡ് സംഘവും പോലീസും സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here