ബിജെപി കൗണ്‍സിലര്‍ തൂങ്ങിമരിച്ച സംഭവം; കെ.അനില്‍കുമാറിന്റെ ആത്മഹത്യ കുറിപ്പിലെ വിശദാംശംങ്ങള്‍ പുറത്ത്

തിരുവനന്തപുരം: കൗണ്‍സിലര്‍ ഓഫിസില്‍ തൂങ്ങിമരിച്ച തിരുമല വാര്‍ഡ് കൗണ്‍സിലറും ബിജെപി നേതാവുമായ കെ.അനില്‍കുമാറിന്റെ ആത്മഹത്യ കുറിപ്പിലെ വിശദാംശംങ്ങള്‍ പുറത്ത്. താന്‍ എല്ലാവരേയും സഹായിച്ചെന്നും എന്നാല്‍ പ്രതിസന്ധിവന്നപ്പോള്‍ ഒറ്റപ്പെട്ടുവെന്നും അനില്‍ കുമാര്‍ ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കി. വലിയശാല ഫാം ടൂര്‍ സൊസൈറ്റിക്ക് ആറ് കോടിയോളം ബാധ്യതയുണ്ട്. സൊസൈറ്റി ആറു കോടിയോളം രൂപ വായ്പ നല്‍കിയിട്ടുണ്ട്. സൊസൈറ്റിക്ക് 11കോടിയുടെ ആസ്തിയുണ്ട്. അത് പിരിച്ച് നിക്ഷേപകര്‍ക്ക് കൊടുക്കണം. ഇതിന്റെ പേരില്‍ കുടുംബത്തെ ഒറ്റപ്പെടുത്തരുത്. സഹായിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും ആത്മഹത്യക്കുറിപ്പില്‍ പറയുന്നു.
ബിജെപി നേതൃത്വത്തിനെതിരെ ആത്മഹത്യ കുറിപ്പില്‍ വിമര്‍ശനമുണ്ട്. ഭാരവാഹിയായ വലിയശാല ടൂര്‍ സൊസൈറ്റിയില്‍ സാമ്പത്തിക പ്രശ്‌നമുണ്ടായപ്പോള്‍ പാര്‍ട്ടി സഹായിച്ചില്ലെന്ന് കുറിപ്പില്‍ കുറ്റപ്പെടുത്തുന്നു. താനും കുടുംബവും ഒരു പൈസ പോലും എടുത്തിട്ടില്ലെന്ന് കുറിപ്പില്‍ പറയുന്നു. അനില്‍ കുമാറിനെ ഇന്ന് രാവിലെയാണ് തിരുമലയിലെ കൗണ്‍സിലര്‍ ഓഫീല്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോപ്പറേഷനിലും ജില്ലയിലെയും ബിജെപിയുടെ വിവിധ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കിയ നേതാവായിരുന്നു അനില്‍കുമാര്‍.
അതേസമയം അനില്‍ പ്രസിഡന്റായ സഹകരണ സംഘത്തില്‍ പ്രതിസന്ധിയുണ്ടായിരുന്നുവെന്ന് ബിജെപി സിറ്റി പ്രസിഡന്റ് കരമന ജയന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ക്രമക്കേട് സംഘത്തിലില്ല. വായ്പ വാങ്ങിയവര്‍ തിരിച്ചടച്ചില്ല. അതിനാലാണ് പ്രതിസന്ധിയുണ്ടായത്. തിരിച്ചടക്കാന്‍ ഉള്ളവരെ പാര്‍ട്ടി നേതാക്കള്‍ നേരിട്ട് വിളിച്ചിരുന്നു. പാര്‍ട്ടി അനിലിന് ഒപ്പമുണ്ടായിരുന്നുവെന്നും ബിജെപി നേതാവ് പറഞ്ഞു. 2024വരെ ഓഡിറ്റ് കൃത്യമാണ്. അനില്‍ഒരു അഭിമാനിയായിരുന്നുവെന്നും സംഘത്തിന് നേരിട്ട അവസ്ഥയില്‍ മാനസികപ്രയാസം ഉണ്ടായിരുന്നുവെന്നും ജയന്‍ പറഞ്ഞു. അനില്‍ ആത്മഹത്യ ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല, മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ ഖേദമുണ്ടെന്നും കരമന ജയന്‍ പറഞ്ഞു.


