150 ദിവസത്തെ പ്രവര്‍ത്തനപദ്ധതികള്‍ പ്രഖ്യാപിച്ച് ബിജെപി; ലക്ഷ്യം തിരഞ്ഞെടുപ്പ്

0

തദ്ദേശ തെരഞ്ഞെടുപ്പില്‍ പത്തിരട്ടി സീറ്റ് വര്‍ധന ലക്ഷ്യമിട്ട് ബിജെപി. 10,000 സീറ്റുകള്‍ ലക്ഷം വച്ച് പ്രവര്‍ത്തിക്കാനാണ് പാര്‍ട്ടിയുടെ ആഹ്വാനം. തെരഞ്ഞെടുപ്പിനായി 150 ദിവസത്തെ പ്രവര്‍ത്തനപദ്ധതികള്‍ പ്രഖ്യാപിച്ചു. 21,865 വാര്‍ഡുകളില്‍ 10000 സീറ്റുകള്‍ ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കാനാണ് ആഹ്വാനം. കഴിഞ്ഞതവണ 1,600 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്.

വോട്ടര്‍ പട്ടിക പരിശോധന, ബിഎല്‍ഒമാരെ തീരുമാനിക്കല്‍, വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കല്‍, വികസിത വാര്‍ഡ് പ്രചാരണം, ഫണ്ട് ശേഖരണം, പദയാത്ര എന്നിങ്ങനെയാണ് പ്രവര്‍ത്തന പദ്ധതി. മോദി സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളെ കണ്ടെത്താന്‍ വാര്‍ഡ് തലത്തില്‍ സര്‍വേ നടത്തും. ഇതിനായി സംസ്ഥാന കമ്മിറ്റി പുതിയ ആപ്പ് തയ്യാറാക്കാനും തീരുമാനം.

പ്രവര്‍ത്തന റിപ്പോര്‍ട്ട് ജില്ലാ കമ്മിറ്റികള്‍ സംസ്ഥാന പ്രസിഡന്റിന് നല്‍കണം. വാര്‍ഡുതലത്തില്‍ ഇന്‍ ചാര്‍ജ്, ഡെപ്യൂട്ടി ഇന്‍ ചാര്‍ജ്, മൂന്ന് വികസിത കേരളം വോളന്റിയര്‍മാര്‍ എന്നിവരെ നിയോഗിക്കും. ഒരാള്‍ സ്ത്രീയും ഒരാള്‍ പട്ടികജാതി വിഭാഗക്കാരനുമായിരിക്കും. നിയമസഭാ തിരഞ്ഞെടുപ്പില്‍ 40 സീറ്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഏകോപനത്തിന് സംയോജകരെ ആര്‍എസ്എസ് നിശ്ചയിക്കും. പാര്‍ട്ടി ചുമതലയിലും, തെരഞ്ഞെടുപ്പ് രംഗത്തും 30 ശതമാനം ന്യൂനപക്ഷങ്ങള്‍ക്കും – പുതുമുഖങ്ങള്‍ക്കും സംവരണം നല്‍കാനും തീരുമാനമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here