എ ഐ തെരഞ്ഞെടുപ്പ് ഗാനം പുറത്തിറക്കി ബി ജെ പി ; നാല് ദിവസം കൊണ്ട് കണ്ടത് 10 ലക്ഷത്തിലധികം ജനങ്ങൾ

തിരുവനന്തപുരം: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് നിര്‍മ്മിച്ച തെരഞ്ഞെടുപ്പ് ഗാനം സോഷ്യല്‍ മീഡിയായില്‍ വൈറലാകുന്നു. ബിജെപിക്ക് വേണ്ടി നടനും നിര്‍മ്മാതാവും വിദ്യാഭ്യാസ സംരംഭകനുമായ ഗീരീഷ് നെയ്യാര്‍ വരികള്‍ എഴുതിയ ‘വിശ്വാസങ്ങള്‍ സംരക്ഷിക്കാന്‍, വികസന വിപ്ലവമാരംഭിക്കാന്‍’ എന്നു തുടങ്ങുന്ന ഗാനമാണ് ഹിറ്റാകുന്നത്.
സംഗീതം, ഗാനാലാപനം, ദൃശ്യങ്ങള്‍, എഡിറ്റിംഗ് തുടങ്ങിയവയെല്ലാം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തിയാണ് ചിട്ടപ്പെടുത്തിയത്. കേരളത്തിന്റെ ഭാവി വികസനം ലക്ഷ്യമിട്ടുകൊണ്ടുള്ള ഈ പ്രചരണഗാനം ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറാണു ഗാനം റിലീസ് ചെയ്തത്.
ബിജെപിക്ക് വേണ്ടിയുള്ള ഈ തെരഞ്ഞെടുപ്പ് തീം സോങ് , 4 ദിവസം കൊണ്ട് മില്യണ്‍ വ്യൂസ് കടന്ന് സോഷ്യല്‍ മീഡിയായില്‍ വൈറലായിട്ടുണ്ട്. ബിജെപി കേരള എന്ന ഔദ്യോഗിക ഫെയ്‌സ്ബുക്കിലും ഗാനം പങ്കുവച്ചിട്ടുണ്ട്.




