BlogKeralaNews

കേരളത്തിൽ ഫോറസ്റ്റ് രാജ്; വനം വകുപ്പ് ജീവനക്കാർ ഭീകരജീവികളായി മാറി ; കോതമംഗലം ബിഷപ്പ്

വനം വകുപ്പിനെതിരെ കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കേരളത്തിൽ ഫോറസ്റ്റ് രാജാണെന്നും വന്യമൃഗങ്ങളേക്കാൾ ഭീകരജീവികളായി വനം വകുപ്പ് ജീവനക്കാർ മാറിയെന്നും ബിഷപ്പ് കുറ്റപ്പെടുത്തി. തൊമ്മൻകുത്തിലെ കുരിശ് മാറ്റിയത് മുന്നറിയിപ്പില്ലാതെ ആണെന്നും മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പറഞ്ഞു. തൊമ്മൻകുത്തിലെ കുരിശ് മാറ്റിയത് വിശ്വാസത്തെ അവഹേളിക്കുന്നതാണിതെന്നും മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പറഞ്ഞു. ഇത്രത്തോളം അധികാര ദുർവിനിയോഗം നടത്തുന്ന വേറെ വകുപ്പില്ല. സർക്കാർ നിയന്ത്രിക്കണം. ഇല്ലെങ്കിൽ ജനങ്ങൾ പ്രതികരിക്കുമെന്നും കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പ്രതികരിച്ചു.

തൊടുപുഴ തൊമ്മൻകുത്തിൽ സെന്‍റ്. തോമസ് പള്ളി സ്ഥാപിച്ച കുരിശ് വനം വകുപ്പ് പൊളിച്ചുമാറ്റിയിരുന്നു. സംരക്ഷിത വനമേഖലയിലാണ് കുരിശ് സ്ഥാപിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു വനം വകുപ്പ് നടപടി. എന്നാൽ പളളിയുടെ പേരിലുള്ള ഭൂമിയാണെന്നും കയ്യേറ്റമല്ലെന്നുമാണ് പള്ളി ഭാരവാഹികൾ വാദിക്കുന്നത്. തൊമ്മൻകുത്തിൽ നിന്ന് ആനചാടിക്കുത്തിലേക്ക് പോകുംവഴിയാണ് റോഡരികിലുളള ഭൂമിയിൽ കുരിശ് സ്ഥാപിച്ചത്. കഴിഞ്ഞ വെളളിയാഴ്ച രാത്രിയോടെയാണ് പണി പൂർത്തിയായത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ, വനംവകുപ്പ് കുരിശ് പൊളിച്ച് നീക്കാനുളള നടപടി തുടങ്ങിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button