ഭാരതാംബ വിവാദം; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ ബിജെപി പ്രതിഷേധം ശക്തമാക്കും

0

ഭാരതാംബ വിവാദത്തില്‍ തെരുവിലെ പോര് മുറുകുന്നു. മന്ത്രി വി ശിവന്‍കുട്ടിക്കെതിരായ പ്രതിഷേധം തുടരുമെന്ന് ബിജെപി. മന്ത്രിക്കെതിരെ യുവമോര്‍ച്ചയുടെയും എബിവിപിയുടെയും പ്രതിഷേധവും ശക്തമാക്കാന്‍ തീരുമാനം. പൊലീസിന് പുറമേ മന്ത്രിക്ക് സുരക്ഷ ഒരുക്കാന്‍ സിപിഐഎമ്മും രംഗത്തിറങ്ങിയത് സംഘര്‍ഷ സാഹചര്യം വര്‍ധിപ്പിക്കുന്നു.

ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും വ്യക്തമാക്കിയതോടെ സര്‍ക്കാര്‍ – ഗവര്‍ണര്‍ പോരും മുറുകും. രാജ്ഭവനില്‍ നിന്നുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ എബിവിപിയും യുവമോര്‍ച്ചയും തെരുവ് യുദ്ധം നടത്തുന്നതെന്നു മന്ത്രി വി.ശിവന്‍കുട്ടി ആവര്‍ത്തിക്കുന്നു.

എബിവിപി സംസ്ഥാന സെക്രട്ടറി ഈശ്വരപ്രസാദിനു നേരെ ഉണ്ടായ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് എബിവിപി സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here