എസ്ഡിപിഐ ദേശീയ അധ്യക്ഷന്‍ എം കെ ഫൈസിക്ക് ജാമ്യം

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ SDPI ദേശീയ അധ്യക്ഷന്‍ എം കെ ഫൈസിക്ക് ജാമ്യം. ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. പോപ്പുലര്‍ ഫ്രണ്ട്? ഓഫ്? ഇന്ത്യയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ജാമ്യം ലഭിച്ചത്. കഴിഞ്ഞ മാര്‍ച്ചിലാണ് എം കെ ഫൈസി അറസ്റ്റിലായത്.
ജയിലില്‍ കഴിയുന്ന ഫൈസിയെ കഴിഞ്ഞ ജനുവരിയില്‍ എസ്ഡിപിഐ ദേശീയ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുത്തിരുന്നു. 10 മാസത്തിലധികമായി തിഹാര്‍ ജയിലില്‍ കഴിയുകയാണ് ഫൈസി. പോപുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റര്‍ ചെയ്ത പിഎംഎല്‍എ കേസുകളില്‍ നേരത്തെ പലര്‍ക്കും ജാമ്യം ലഭിച്ചിരുന്നു. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് നിലനില്‍ക്കില്ലെന്നും ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി.
നിരോധിത മുസ്ലിം സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കെതിരായ കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള കുറ്റം ചുമത്തിയാണ് 2025 മാര്‍ച്ചില്‍ ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അദേഹത്തെ കസ്റ്റഡിയിലെടുത്തത്.
മുതിര്‍ന്ന അഭിഭാഷകന് സിദ്ധാര്‍ഥ് അഗര്‍വാള്‍, അഭിഭാഷകരായ രജത് ഭരദ്വാജ്, അങ്കിത എം ഭരദ്വാജ്, ദുഷ്യന്ത് ചൗധരി, മുഹമ്മദ് ഫിയാസ്, വിശ്വജീത് സിംഗ്, സിദ്ധാര്‍ഥ് സിങ് എന്നിവരാണ് എംകെ ഫൈസിക്ക് വേണ്ടി ഹാജരായത്. ഇഡിയുടെ പ്രത്യേക അഭിഭാഷകന് സുഹൈബ് ഹുസൈന്, പാനല്‍ കൗണ്‍സല്‍ വിവേക് ??ഗുമാനി, അഭിഭാഷകരായ പ്രഞ്ജല്‍ ത്രിപാഠി, കാര്‍ത്തിക് സബര്‍വാള്‍, കനിഷ്ക് മൗര്യ എന്നിവരും ഹാജരായി.




