Blog

ഫെഫ്കയിൽ ബി. ഉണ്ണികൃഷ്ണൻ തുടരും; രാജി അംഗീകരിക്കാതെ ജനറൽ കൗൺസിൽ

ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനത്ത് ബി. ഉണ്ണികൃഷ്ണൻ തുടരും. ബി. ഉണ്ണികൃഷ്ണനും സിബി മലയിലും തുടരണം എന്ന് ജനറൽ കൗൺസിൽ യോഗം ആവശ്യപ്പെട്ടത്തിന് പിന്നാലെയാണ് തീരുമാനം. കുറച്ച് സമയം മുൻപ് താൻ ജനറൽ സെക്രട്ടറി സ്ഥാനം രാജി വയ്ക്കുകയാണെന്ന് ബി ഉണ്ണികൃഷ്ണൻ അറിയിച്ചിരുന്നു. 18 വർഷമായി ഒരാളിലേക്ക് അധികാരം കേന്ദ്രീകരിക്കപ്പെടുന്നത് നല്ലതല്ല എന്ന തോന്നൽ ഉണ്ടായെന്നും, തനിക്ക് സ്വകാര്യ സമയം ആവശ്യമാണെന്നും ബി. ഉണ്ണികൃഷ്ണൻ രാജി സമർപ്പിച്ചതിന് പിന്നാലെ പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button