National

അയോധ്യാ പ്രാണപ്രതിഷ്ഠ: ചടങ്ങുകളുടെ ലൈവ് എവിടെ കാണാം?

അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാദിനം ലൈവായി കാണാൻ കഴിയും. ഇന്ന് ഉച്ചയ്ക്ക് 12.30നാണ് പ്രതിഷ്ഠാ ചടങ്ങ് നടക്കുക. പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായുള്ള ചടങ്ങുകൾ അയോധ്യയിലെ പുതിയ രാമക്ഷേത്രത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഈ മുഹൂർത്തത്തിന് സാക്ഷിയാകാൻ നേരിട്ട് സാധിച്ചില്ലെങ്കിലും ലൈവായി ടീവിയിലൂടെയോ യൂടൂബിലൂടെയോ കാണാൻ സൗകര്യമുണ്ട്.

രാമക്ഷേത്ര ട്രസ്റ്റിന് സംബന്ധിച്ചിടത്തോളം ജനുവരി 22ന് ആരും നേരിൽ വരാതിരിക്കുകയാണ് ഉത്തമമെന്ന ധാരണയിലാണ്. കാരണം, അയോധ്യാ നഗരത്തിന് താങ്ങാവുന്നതിലധികം ആളുകൾ എത്തുന്നത് സുരക്ഷാപരമായ പ്രശ്നങ്ങളുണ്ടാക്കും. നിരവധി വിഐപികൾ നഗരത്തിലുള്ള ദിവസമാണ്. 22ന് ആരും നേരിട്ട് വരരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും അഭ്യർത്ഥിച്ചിരുന്നു.

ലൈവ് സ്ട്രീമിങ്

അയോധ്യയിലെ ചടങ്ങുകൾ ലൈവായി കാണാനാഗ്രഹിക്കുന്നവർക്ക് ടെലിവിഷനിൽ ഡിഡി ന്യൂസിനെ ആശ്രയിക്കാവുന്നതാണ്. അന്താരാഷ്ട്ര കാഴ്ചക്കാർക്കാണെങ്കിൽ ദൂരദർശൻ നാഷണൽ യൂടൂബ് ചാനലിൽ ചെന്നാൽ കാണാൻ കഴിയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോ​ഗിക യൂട്യൂബ് ചാനലിലും ലൈവ് സ്ട്രീമിം​ഗ് ഉണ്ട്. ഇതിനകം തന്നെ സ്ട്രീമിങ് മിക്ക ചാനലുകളിലും ആരംഭിച്ചു കഴിഞ്ഞു. രാവിലെ എഴുമണിക്ക് നാലായിരത്തോളമാളുകൾ ലൈവിലുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button