
സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം രണ്ടായി. നാലുവയസുകാരന്‍ യദുകൃഷ്ണയാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട ഒരു കുട്ടിയെ കാണാനില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു.
രക്ഷാപ്രവര്‍ത്തനം കഴിഞ്ഞ് ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് മടങ്ങിയതായും ആക്ഷേപമുണ്ടായിരുന്നു. കരിമാന്‍തോട് ശ്രീനാരായണ സ്‌കൂളിലെ ആദിലക്ഷ്മി(7) നേരത്തെ മരിച്ചിരുന്നു. തൂമ്പാക്കുളത്തുവെച്ചായിരുന്നു അപകടം. ആറ് കുട്ടികളാണ് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത്.



