Kerala

ആനന്ദ് ബിജെപി പ്രവര്‍ത്തകന്‍ അല്ല – ബി.ജെ.പി നേതൃത്വം

തിരുവനന്തപുരം: കോര്‍പ്പറേഷനിലേക്ക് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സീറ്റ് നിഷേധിച്ചതില്‍ മനം നൊന്ത് തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ആനന്ദ് കെ തമ്പി ബിജെപി പ്രവര്‍ത്തകന്‍ അല്ലെന്ന് നേതൃത്വം. ബിജെപിയുടെ സ്ഥാനാര്‍ത്ഥിപ്പട്ടികയിലും ഉണ്ടായിട്ടില്ലെന്നും ഒരു കാലത്തും പ്രവര്‍ത്തകനായിരുന്നിട്ടില്ലെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ് സുരേഷ് പറഞ്ഞു. ആനന്ദിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു നേതാക്കള്‍.

ആനന്ദിന്റെ മരണം ദുഃഖകരമാണ്. അവര്‍ ഭാഗ്യകരമായ വിഷയങ്ങള്‍ രാഷ്ട്രീയ പ്രചാരണത്തിന് ദുരുപയോഗം ചെയ്യുകയാണ്. ആനന്ദ് ബിജെപി പ്രവര്‍ത്തകന്‍ അല്ല. ബിജെപിയുടെ സ്ഥാനാര്‍ത്ഥിപ്പട്ടികയിലും ഉണ്ടായിട്ടില്ല. ഒരു കാലത്തും പ്രവര്‍ത്തകനായിരുന്നിട്ടില്ല. ഉദ്ദവ് താക്കറെ ശിവസേനയില്‍ ആണ് ആനന്ദ്. അതിന്റെ അംഗത്വം എടുത്തിരുന്നു. അങ്ങനെയൊരു യുവാവിന്റെ മരണം ബിജെപിക്ക് എതിരായ കുപ്രചരണത്തിന് ഉപയോഗിക്കുകയാണെന്നും എസ് സുരേഷും മത്സരരംഗത്തുള്ള ആര്‍ ശ്രീലേഖയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തിരുവനന്തപുരത്ത് ബിജെപിക്ക് മേല്‍ക്കൈ ലഭിച്ചിട്ടുണ്ട്. ഏറ്റവും ഉത്തമമായ പട്ടികയാണ് പുറത്തിറക്കിയതെന്നും എസ് സുരേഷ് പറഞ്ഞു. രാജീവ് ചന്ദ്ര ശേഖര്‍ നേതാവ് ആയത് അച്ഛന്റെ തണലില്‍ അല്ല. രാജീവ് ചന്ദ് ശേഖരിനെ വിമര്‍ശിക്കാന്‍ കെ മുരളീധരന്‍ 5 ജന്മം ജനിക്കണം. മരിച്ചവരുടെ ശരീരം വെച്ച് രാഷ്ട്രീയം കളിക്കുകയാണ്. ഐസി ബാലകൃഷ്ണന്‍ ഇന്ന് പ്രതികൂട്ടില്‍ ആണ്. കെ മുരളീധരന്‍ ചാരിത്ര്യപ്രസംഗം നടത്തരുതെന്നും ബിജെപി നേതാക്കള്‍ വിമര്‍ശിച്ചു. ആനന്ദ് കെ തമ്പിയുടെ മരണവുമായി ബന്ധപ്പെട്ട് കെ മുരളീധരന്‍ നടത്തിയ വിമര്‍ശനങ്ങളോടായിരുന്നു നേതാക്കളുടെ പ്രതികരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button