National

റിഹാനയുടെ പെർഫോമൻസിനായി അംബാനി നൽകുന്നത് 75 കോടി; വിവാഹത്തിന് മുന്നോടിയായി ചെലവഴിക്കുന്നത് 1,000 കോടി രൂപ

ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിൻെറയും വിവാഹാഘോഷങ്ങക്ക് മുന്നോടിയായുള്ള ചടങ്ങുകളിൽ ശ്രദ്ധാ കേന്ദ്രമായിരിക്കുന്നത് രാജ്യാന്തര പ്രശസ്ത പോപ്പ് താരം റിഹാനയാണ്. ഇന്ത്യയിലെ ശ്രദ്ധേയ പെർഫോമൻസിനായി റിഹാനയും ക്രൂവും എത്തിയത് സുരക്ഷാ ഉദ്യോഗസ്ഥരുൾപ്പെചെ വമ്പൻ സന്നാഹങ്ങളുമായാണ്.

റിഹാന വ്യാഴാഴ്ച ജാംനഗറിലെത്തി. 66 കോടി രൂപ മുതൽ 75 കോടി രൂപ വരെയാണ് ഒറ്റ ദിവസത്തെ പെ‍‍ർഫോമൻസിനായി ഈടാക്കിയതെന്നാണ് റിപ്പോ‍ർട്ടുകൾ. ലോകമെമ്പാടും 20 കോടിയിലധികം ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള പോപ്പ് താരമാണ് റിഹാന.

റിഹാനയുടെ സ്റ്റേജ് പെർഫോമൻസിൻെറ ചെലവിൽ ഭൂരിഭാഗവും സ്റ്റേജ് ഉപകരണങ്ങൾക്കും വസ്ത്രങ്ങൾക്കുമൊക്കെയായി ആണ്.
സ്റ്റേജ് ഉപകരണങ്ങൾ, വസ്ത്രങ്ങൾ, ക്രൂ അംഗങ്ങൾ എന്നിവ‍ർക്കായുള്ള ചെലവുകളും മുകേഷ് അംബാനി വഹിക്കും.

മാർച്ച് ഒന്നു മുതൽ മൂന്നു വരെ നീണ്ടുനിൽക്കുന്ന പ്രീ വെഡ്ഡിങ് ഇവന്റിനായി നിരവധി സെലിബ്രിറ്റികൾ ജാംനഗറിൽ എത്തിയിട്ടുണ്ട്. മൂന്നു ദിവസത്തെ ആഘോഷങ്ങൾക്കായി ഏകദേശം 995 കോടി രൂപയോളമാണ് ചെലവഴിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

ജാംനഗർ വിമാനത്താവളത്തിൽ എത്തിയ റിഹാനയുടെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായി. കൂറ്റൻ ലഗേജുകൾ വിമാനത്താവളത്തിൽ നിന്ന് വിവാഹ ആഘോഷ വേദിയിലേക്ക് കൊണ്ടുപോകുന്ന വീഡിയോയും വൈറലാണ്.

റിഹാനയെ കൂടാതെ, ദിൽജിത് ദോസഞ്ച്, അജയ്-അതുൽ, അ‍ർജിത് സിംഗ് എന്നിവരും പരിപാടികൾ അവതരിപ്പിക്കും . ലോകപ്രശസ്ത ഇല്ല്യൂഷനിസ്റ്റ് ഡേവിഡ് ബ്ലെയ്‌നിനും ക്ഷണമുണ്ട്.

വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളുടെ ഡ്രസ് കോഡ് വിവാഹ ക്ഷണക്കത്തിനൊപ്പം എല്ലാ അതിഥികൾക്കും അയച്ചിരുന്നു. അമിതാഭ് ബച്ചൻ, രജനീകാന്ത്, ഷാരൂഖ് ഖാൻ, ആമിർ ഖാൻ, സൽമാൻ ഖാൻ, ആലിയ ഭട്ട്, രൺബീർ കപൂർ, അക്ഷയ് കുമാർ, വിക്കി-കത്രീന, സെയ്ഫ്-കരീന, രൺവീർ-ദീപിക, വിധു വിനോദ് ചോപ്ര തുടങ്ങിയ ബി-ടൗൺ സെലിബ്രിറ്റികൾ ചടങ്ങിൽ പങ്കെടുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button