NationalPolitics

നായ്ക്കുട്ടിക്ക് ബിസ്ക്കറ്റ് കൊടുത്ത് രാഹുൽ ഗാന്ധി ; വൈറൽ വീഡിയോ ആയുധം ആക്കി എതിരാളികൾ

ന്യൂഡൽഹി:ഭാരത് ജോഡോ ന്യായ് യാത്ര ഝാർഖണ്ഡിലൂടെ കടന്ന് പോകുന്നതിനിടെയാണ് നായ്ക്കുട്ടിയെ കളിപ്പിക്കുന്ന രാഹുൽ​ഗാന്ധിയുടെ ദൃശ്യങ്ങൾ പുറത്ത് വന്നത്. ജാർഖണ്ഡിലെ യാത്രയ്ക്കിടെ പകർത്തിയ ദൃശ്യങ്ങളിൽ നായ്ക്കുട്ടിക്ക് ബിസ്ക്കറ്റ് നൽകുന്ന രാഹുലിന് ചുറ്റും നിരവധി പ്രവർത്തകരെയും കാണാം.

നായ്ക്കുട്ടി കഴിക്കാൻ വിസമ്മതിച്ച ബിസ്ക്കറ്റ് രാഹുൽ പ്രവർത്തകന് നൽകാനായി നീട്ടിയെന്നാണ് പ്രചരണം. ആ പ്രചരണം ഏറ്റെടുത്ത പലരും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയെ ടാഗ് ചെയ്ത വീഡിയോ റീട്വീറ്റ് ചെയ്തതിന് ശർമയുടെ മറുപടി ഇങ്ങനെ. രാഹുൽ ഗാന്ധി മാത്രമല്ല മുഴുവൻ കുടുംബം ശ്രമിച്ചിട്ടും ബിസ്ക്കറ്റ് കഴിക്കാൻ താൻ തയ്യാറായിട്ടില്ല. അഭിമാനമുള്ള ഇന്ത്യക്കാരനാണ് താൻ. അതുകൊണ്ടുതന്നെയാണ് കോൺഗ്രസിൽ നിന്ന് രാജിവച്ചതും ഹിമന്ത ബിശ്വ ശർമ്മ എക്സിൽ കുറിച്ചു.

കോൺഗ്രസ് പാർട്ടിയെ ഗൗരവമായി കാണുന്ന ആളല്ല രാഹുൽ ഗാന്ധി എന്ന് മുൻപും പല അഭിമുഖങ്ങളിലും ശർമ്മ ആരോപിച്ചിരുന്നു. വൈറൽ വീഡിയോ ആയുധമാക്കി നിരവധി ബിജെപി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button