
സ്‌പോട്‌സ് കൗണ്‍സിലില്‍ നിന്നു വിരമിച്ചവരുടെ ആനുകൂല്യങ്ങള്‍ നല്‍കാനായി 2.82 കോടി രൂപ കൂടി സര്‍ക്കാര്‍ അനുവദിച്ചു. 2025 മെയ് 30 ന് ആദ്യ ഗഡുവായി 2.82 കോടി രൂപ അനുവദിച്ചതിനു പുറമെയാണിത്. ഇതോടെ ഈ വര്‍ഷം പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്കായി സ്‌പോര്‍ട്‌സ് കൗണ്‍സിലിന് അനുവദിച്ച തുക 5.64 കോടി രൂപയായി.
പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്കായി കൗണ്‍സിലിന് അധിക ധനാനുമതിയായി അനുവദിച്ചതില്‍ ആകെ നല്‍കാനുള്ള 11.28 കോടി രൂപയുടെ 25 ശതമാനം വീതം 4 ഗഡുവായി അനുവദിക്കാനാണ് ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു. അതുപ്രകാരമാണ് രണ്ടാം ഗഡു അനുവദിച്ചത്. ഈ തുക വിതരണം ചെയ്ത് തീരുന്ന മുറയ്ക്ക് അടുത്ത ഗഡു അനുവദിക്കും.



