Cinema
നടന് വിനോദ് തോമസിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
സിനിമ സീരിയല്‍ നടനായ വിനോദ് തോമസിനെ കോട്ടയത്ത് ബാറിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി.
പാമ്പാടി ഡ്രീം ലാന്റ് ബാറിന് സമീപത്ത് പാര്‍ക്ക് ചെയ്ത കാറിനുള്ളിലാണ് വിനോദിന്റെ മൃതദേഹം കണ്ടെത്തിയത്. 47 വയസ്സായിരുന്നു. ഇന്ന് രാവിലെ 11 ന് വിനോദ് ബാറിലെത്തിയിരുന്നു.
പിന്നീട്, പാര്‍ക്ക് ചെയ്തിരിക്കുന്ന കാറില്‍ നിന്ന് ആരും പുറത്തിറങ്ങാതായതോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പാമ്പാടി പോലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
അയ്യപ്പനും കോശി, ഒരു മുറൈ വന്ത് പാര്‍ത്തായ, നത്തോലി ഒരു ചെറിയ മീനല്ല, ഹാപ്പി വെഡ്ഡിങ്, ജൂണ്‍, അയാള്‍ ശശി തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.. അവിവാഹിതനാണ്. മൃതദേഹം പാമ്പാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
- വയനാട് മക്കിമല പുഴയിൽ നീരൊഴുക്ക് അതിശക്തം; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി, ജാഗ്രത മുന്നറിയിപ്പ്
- കെ മധു ചലച്ചിത്ര വികസന കോര്പ്പറേഷന് ചെയര്മാന്
- ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം: കാരണം ജയിൽ ജീവനക്കാരുടെ കുറവ്: ജയില്‍ ഉദ്യാഗസ്ഥരുടെ മൊഴി
- പാലോട് രവിയുടെ രാജി KPCC നേതൃത്വത്തിൻ്റെ ആവശ്യപ്രകാരം; രാജി വെച്ചില്ലെങ്കിൽ നടപടിയെടുക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി
- കനത്ത മഴ ; പാലക്കാട് നെല്ലിയാമ്പതിയില്‍ നിയന്ത്രണം: പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു