CinemaMedia

നടന്‍ രാജേഷ് വിവാഹിതനാകുന്നു ; ആശംസ അറിയിച്ച് സുമലത ടീച്ചർ

നടന്‍ രാജേഷ് മാധവൻ വിവാഹിതനാകുന്നു. ദീപ്തി കാരാട്ട് ആണ് വധു. ഇരുവരുടേതും പ്രണയ വിവാഹമാണ്. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബന്‍ ചിത്രം ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് രാജേഷ് മാധവൻ . ഇതേ ചിത്രത്തിൽ അസോഷ്യേറ്റ് ഡയറക്ടർമാരിൽ ഒരാളായി പ്രവർത്തിച്ചിരുന്ന ആളാണ് ദീപ്തി.

വിവാഹ വാർത്ത പുറത്ത് വന്നതോടെ നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകള്‍ നേർന്ന് എത്തുന്നത്. ‘അങ്ങനെ അതുറപ്പിച്ചു’ എന്ന അടിക്കുറിപ്പോടെയാണ് ഇരുവരുടെയും ചിത്രങ്ങൾ സഹപ്രവർത്തകരും സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് പങ്കുവച്ചത്.

ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിൽ രാജേഷ് മാധവന്റെ ജോഡിയായ സുമലത ടീച്ചറെ അവതരിപ്പിച്ച നടി ചിത്ര നായരും ഇരുവർക്കും ആശംസകൾ നേർന്നിട്ടുണ്ട്.”സുരേഷേട്ടൻ ഭയങ്കര കെയറിങ് ആണ്” ഈ ഒരു ഒറ്റ ഡയലോഗിൽ മലയാള സിനിമയിൽ താരങ്ങളായി മാറിയവരാണ് രാജേഷ് മാധവനും ചിത്ര നായരും. ഈ പേരിൽ ഇവരെ അധികമാർക്കും അറിയില്ല എങ്കിലും കുഞ്ചാക്കോ ബോബൻ നായകനായ ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ ഓട്ടോ ഡ്രൈവർ ആയ സുരേഷേട്ടനെയും സുരേഷേട്ടന്റെ കാമുകിയായ സ്കൂൾ ടീച്ചറായ സുമലത ടീച്ചറെയും എല്ലാവര്ക്കും അറിയാം. 

അതേ സമയം ന്നാ താൻ കേസ് കൊട് എന്ന സിനിമയക്ക് ശേഷം രാജേഷ് മാധവും ചിത്ര നായരും തമ്മമിൽ വിവാഹം കഴിക്കുന്നു എന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ  വൈറലായ ഇരുവരുടെയും സേവ് ദ് ഡേറ്റ് വിഡിയോ രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്കു വേണ്ടിയായിരുന്നു. ‘‘സുരേശന്റെയും സുമലതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ’’ എന്നാണ് ഈ പുതിയ ചിത്രത്തിന്റെ പേര്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button