Kerala

‘ദിവ്യയുടെ ബിനാമി ഇടപാടുകൾ അന്വേഷിക്കണം’ ; വിജിലന്‍സിന് പരാതി

കണ്ണൂർ മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരെ വിജിലൻസിൽ പരാതി. ബിനാമി ഇടപാടുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആംആദ്മി പാർട്ടിയാണ് പരാതി നൽകിയത്. കാർട്ടൺ ഇന്ത്യ അലൈൻസ് പ്രൈവറ്റ് ലിമിറ്റഡിന് കരാറുകളിൽ ലഭിച്ചതുമായി ബന്ധപ്പെട്ടാണ് പരാതി. ജില്ലാ പഞ്ചായത്ത് സിൽക്കിന് നൽകിയ പദ്ധതികളുടെ ഉപകരാറുകളിൽ ദുരൂഹതയെന്ന് പരാതിയിൽ പറയുന്നുണ്ട്.12 കോടി 81 ലക്ഷം രൂപയുടെ പ്രവർത്തികൾ പൂർണ്ണമായും ഉപകരാർ ലഭിച്ചത് ഒരേ കമ്പനിക്കാണ്. പി.പി ദിവ്യയുടെ ബിനാമി ഇടപാടുകൾ അന്വേഷിക്കണം എന്നും പരാതിയിൽ പറയുന്നുണ്ട്.

കണ്ണൂർ ധർമ്മശാലയിലെ സ്വകാര്യ കമ്പനിയും പൊതുമേഖലാ സ്ഥാപനമായ സിൽക്കും തമ്മിൽ നടത്തിയ കരാർ ഇടപാടുകളിൽ അടിമുടി ദുരൂഹതയുണ്ടെന്ന് ആരോപണമുണ്ട്. കണ്ണൂർ ജില്ലാ പഞ്ചായത്ത് അനുവദിച്ച 13 കോടി രൂപയുടെ ഉപകരാർ നൽകിയത് സ്വകാര്യ കമ്പനിക്കാണ്. പി.പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആയതിനുശേഷം ആയിരുന്നു ഈ സ്വകാര്യ കമ്പനിയുടെ രൂപീകരണം. സിപിഎം നിയന്ത്രണത്തിലുള്ള നിരവധി തദ്ദേശസ്ഥാപനങ്ങളുടെ കരാർ ജോലികൾ നൽകിയതും ഈ കമ്പനിക്കാണ്.

2021 ജൂലൈ രണ്ടിനാണ് ധർമ്മശാല കേന്ദ്രീകരിച്ച് കാർട്ടൻ ഇന്ത്യ അലൈൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിക്കുന്നത്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ പൊതുമേഖല സ്ഥാപനമായ സിൽക്കിൽ നിന്ന് ഈ കമ്പനി നേടിയെടുത്തത് കോടികളുടെ ഉപകരാറുകളാണ്. കണ്ണൂർ ജില്ലാ പഞ്ചായത്ത് സിൽക്കിന് നൽകിയ 12 കോടി 81 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തികൾ പൂർണ്ണമായും ഉപകരാർ നൽകിയത് ഈ കമ്പനിക്കാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button